നാഗ്പൂര്‍•നാഗ്പൂര്‍ ധരംപേത്ത് ഖരെ ടൌണില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹൈ-പ്രൊഫൈല്‍ പെണ്‍വാണിഭ സംഘം പോലീസ് വലയിലായി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സീതാബുൾഡി പോലീസ് ദമ്പതികള്‍ അടങ്ങിയ മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. അകോലയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തില്‍ നിരവധി ഉന്നതന്മാരുടെ പേരുകള്‍ പുറത്തുവരുമെന്നാണ് ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പോലീസിന് ലഭിച്ച വിവരമനുസരിച്ച് സൗരഭ് രാജേന്ദ്ര ജെയിന്‍ (24) ഇയാളുടെ ഭാര്യ ശ്വേത സൗരഭ് ജെയിന്‍ (22) ഇവരുടെ സുഹൃത്ത് കെവിന്‍ ജോണ് ചക്കു (29) എന്നിവര്‍ ചേര്‍ന്നാണ് ഏതാനും നാളുകളായി പെണ്‍വാണിഭ സംഘം നടത്തിവന്നിരുന്നത്.
സൗരഭും ശ്വേതയും മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലെ വാരസിയോനി സ്വദേശികളാണ്. കെവിന്‍ കേരളത്തില്‍ നിന്നുള്ളയാളാണ്. മൂവരും ധരംപേത്തിലെ സദാശിവ് അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലെ വാടക ഫ്ലാറ്റിലാണ് കഴിഞ്ഞ 6-7 മാസങ്ങളായി കഴിഞ്ഞുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവിടെ വച്ചാണ് പെണ്‍വാണിഭവും നടത്തിയിരുന്നത്.
സൗരഭും കെവിനും, രാഹുല്‍, അര്‍ജുന്‍ എന്നീ വ്യാജപേരുകളില്‍ സോഷ്യല്‍ മീഡിയയില്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഇടപാടുകാരുടെ എണ്ണം വര്‍ധിച്ചതോടെ ഇരുവരും നിരപരാധികളായ പെണ്‍കുട്ടികളെ കെണിയില്‍ കുരുക്കി മാംസവ്യാപാരത്തിന് ഉപയോഗിച്ചു.
ഇതിനിടെയാണ് സീതാബുൾഡി പോലീസിന്റെ സാമൂഹ്യ സുരക്ഷാ വിഭാഗത്തില്‍ ഇവിടെ നടക്കുന്ന മാംസവ്യാപാരത്തെക്കുറിച്ച് രഹസ്യവിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് സെക്സ് കേന്ദ്രത്തിലേക്ക് ഒരു ഡമ്മി ഇടപാടുകാരനെ അയച്ചു. തുടര്‍ന്നാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തി 21 കാരിയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
Post Your Comments