തിരുവനന്തപുരം: ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന് കാരണം നെടുമങ്ങാട് റവന്യു ഡിവിഷനില്‍ നെയ്യാറ്റിന്‍കര താലൂക്കിനെ ഉള്‍പ്പെടുത്തിയതാണ്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നയ്യാറ്റിന്‍കര താലൂക്ക് പരിധിയില്‍ മാത്രമാണ് ഹര്‍ത്താല്‍.
താലൂക്കിനെ തിരുവനന്തപുരം ഡിവിഷനില്‍ നിലനിറുത്തണമെന്ന് ആവശ്യപ്പെടുന്ന സംഘടനകള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്നും താലൂക്ക് പ്രദേശത്തെ കെ.എസ്.ആര്.ടി.സി ഡിപ്പോകളില്‍ സര്‍വീസ് നടത്തുന്നതില്‍ നിന്ന് ജീവനക്കാര്‍ ഒഴിഞ്ഞു നില്‍ക്കണമെന്നും ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്തര്‍സംസ്ഥാന ബസുകള്‍ തടയില്ല.
also read:ഇന്ന് ഹര്‍ത്താല്‍, വാഹനങ്ങളെ ഒഴിവാക്കി
ഇതേ ആവശ്യം ഉന്നയിച്ച് റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ‘ഫ്രാനി’ന്റെ നേതൃത്വത്തില്‍ 18ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments