മോസ്കോ: ആളെ തിരിച്ചറിയാതിരിക്കാൻ കള്ളൻ മുഖത്ത് പച്ച പെയിന്റ് അടിച്ചു. ഒടുവിൽ ഇത് കള്ളന് തന്നെ വിനയായി. റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവതിയുടെ പേഴ്സ് മോഷ്ടിച്ച യുവാവിനെ കണ്ട് പിടിക്കാന്‍ പൊലീസിന് പ്രയാസമുണ്ടായിരുന്നില്ല. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനായി പച്ച നിറം മുഖത്തും കൈകളിലും പൂശിയിരിക്കുകയായിരുന്നു ഇയാള്‍.
ALSO READ:മോഷ്ടിച്ച ഡ്രൈവിങ് ലൈസന്‍സും വിലപിടിപ്പുള്ള പഴ്സും കള്ളൻ യുവതിക്ക് തിരികെ നൽകി; സംഭവം ഇങ്ങനെ
യുവതിയുടെ പരാതി ലഭിച്ചയുടൻ പോലീസ് കള്ളനെ പികൂടാനായി ഇറങ്ങി. മോഷണം കണ്ടുനിന്നവർ നൽകിയ അടയാളം മുഖത്തും കൈയ്യിലും പച്ച പെയിന്റ് അടിച്ചിട്ടുണ്ടെന്നാണ്. അതുകൊണ്ടുതന്നെ പോലീസിന് പണിയും എളുപ്പമായി. ആരും തിരിച്ചറിയാതിരിക്കുവാനാണ് താൻ മുഖത്ത് പച്ച നിറം പൂശിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
Post Your Comments