ടെക്സസ്: കൈത്തണ്ടയിലെ ത്വക്കിനടിയിൽ ചെവിവളർത്തിക്കൊണ്ട് ചരിത്രം കുറിച്ച് ശാസ്ത്രലോകം. അമേരിക്കയിലാണ് ലോകത്തെ അമ്പരപ്പിക്കുന്ന സംഭവം നടന്നത്. രണ്ട് വര്‍ഷം മുന്‍പ് നടന്ന കാറപകടത്തിൽ ചെവി നഷ്ടപ്പെട്ട ഷമിക ബുറാജെ എന്ന അമേരിക്കന്‍ സൈനികനാണ് ഇത്തരത്തിൽ പുതിയ ചെവി വെച്ചുപിടിപ്പിക്കുന്നത്. ഷമികയുടെ തന്നെ തരുണാസ്ഥി ഉപയോഗിച്ച് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കൈത്തണ്ടയിലെ ത്വക്കിനടിയാണ് ചെവി വളർത്തിയെടുത്തത്.
Read Also: കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ വീട് സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി
എല്‍പാസോയിലെ വില്യം ബിയോമോണ്ട് ആര്‍മി മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു ഈ അപൂര്‍വ ശസ്ത്രക്രിയ. അമേരിക്കയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ചെവി പുനര്‍നിര്‍മ്മിക്കുന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഷമികയ്ക്ക് കേള്‍വിശക്തി വീണ്ടെടുക്കാനായെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments