ദുബായ്: ഫ്‌ളൈറ്റ് ജീവനക്കാരനെ കൊല്ലുമെന്ന് ഭീഷണിപെടുത്തിയ ബിസിനസുകാരനെതിരെ കേസ്. 30കാരനായ യുവാവ് പാർക്കിങ് തർക്കത്തെ തുടർന്നാണ് ഫ്‌ളൈറ്റ് ജീവനക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. 2016 മാർച്ച് മൂന്നിനാണ് സംഭവം ഉണ്ടായത്. വണ്ടി പാർക്ക് ചെയ്യാനെത്തിയ 33കാരനായ ഫ്‌ളൈറ്റ് ജീവനക്കാരനെ പ്രതിയും കൂട്ടുകാരും ചേർന്ന് ആക്രമിക്കുകയായിരുന്നു.
ALSO READ:അപകടമരണം സംഭവിച്ച ഫ്‌ളൈറ്റ് ലെഫ്റ്റണലിന്റെ മൃതദ്ദേഹം എന്ന പേരില്‍ എത്തിച്ചത് കാലിശവപ്പെട്ടി
വണ്ടി പാർക്ക് ചെയ്യാൻ സ്ഥലം കിട്ടാത്തതിനെ തുടർന്ന് ഫ്‌ളൈറ്റ് ജീവനക്കാരൻ ഹോൺ അടിച്ചു, തുടർന്ന് തൊട്ട് മുൻപിൽ പാർക്ക് ചെയ്‌തിരുന്ന വണ്ടിയിൽ ഉണ്ടായിരുന്ന പ്രതി ജീവനക്കാരനെ വണ്ടിയിൽ നിന്നും പുറത്തിറക്കി മർദ്ദിക്കുകയായിരുന്നു. ഇതിന് പുറകെ വണ്ടിയിലുണ്ടായിരുന്ന പ്രതിയുടെ സുഹൃത്തുക്കളും ജീവനക്കാരനെ മർദ്ദിച്ചു. സംഭവം പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്നും പ്രതി ഭീഷണി മുഴക്കി. പ്രതിയും കൂട്ടുകാരും ചേർന്ന് ഫ്‌ളൈറ്റ് ജീവനക്കാരന്റെ കാറിന് കേടുപാടുകളും ഉണ്ടാക്കിയിരുന്നു.
Post Your Comments