KeralaLatest NewsNews

അപകടമരണം സംഭവിച്ച ഫ്‌ളൈറ്റ് ലെഫ്റ്റണലിന്റെ മൃതദ്ദേഹം എന്ന പേരില്‍ എത്തിച്ചത് കാലിശവപ്പെട്ടി

 

ന്യൂഡല്‍ഹി : അസമിലെ തേസ്പൂരില്‍ മെയ് 23ന് സുഖോയ് വിമാനം തകര്‍ന്ന് ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍. മകന്റെ മൃതദ്ദേഹം എന്ന പേരില്‍ വ്യോമസേന കൊണ്ടുവന്നത് ഒഴിഞ്ഞ ശവപ്പെട്ടിയായിരുന്നുവെന്ന് രാഷ്ട്രപതിയ്ക്കും പ്രധാമന്ത്രിയ്ക്കും അയച്ച പരാതിയില്‍ വെളിപ്പെടുത്തി.

എ.സമ്പത്ത് എം.പി വഴിയാണ് ഇരുവരും പരാതി നല്‍കിയത്. ദുരൂഹ സാഹചര്യത്തിലാണ് അപ്രത്യക്ഷമായിട്ടുള്ളതെന്നും വ്യോമസേനയെ മാറ്റി നിര്‍ത്തി വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും എ.സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അച്ചുദേവിന്റെ മൃതദ്ദേഹാവശിഷ്ടങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. അപകടം നടന്ന് ആദ്യമണിക്കൂറുകളില്‍ പ്രതികൂല കാലാവസ്ഥയാണെന്ന് പറഞ്ഞ് തിരച്ചില്‍ നടത്തിയില്ല. രണ്ട് ദിവസം കഴിഞ്ഞായിരുന്നു തിരച്ചില്‍. അച്ചുദേവിന്റെ ഭൗതികാവശിഷ്ടം എന്ന പേരില്‍ വീട്ടിലേയ്ക്ക് അയച്ചത് പ്രതീകാത്മക ശവപ്പെട്ടിയായിരുന്നു.

വിമാനത്തിലെ രണ്ട് വൈമാനികരുടേയും ശരീരഭാഗങ്ങളൊന്നും കണ്ടെത്തിയില്ലെന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. അച്ചുദേവിന്റെ പേഴ്‌സിന്റെ ഒരു ഭാഗവും ഹരിയാന സ്വദേശിയായ സഹവൈമാനികന്റെ ഷൂവിന്റെ ഒരു ഭാഗം ലഭിച്ചെന്നും ബാക്കിയെല്ലാം കത്തികരിഞ്ഞെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button