Latest News

സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി റിപ്പോർട്ട്; സജി ചെറിയാനെതിരെ എതിർ പാർട്ടികൾ രംഗത്ത്

ചെങ്ങന്നൂർ: സത്യവാങ്മൂലത്തിൽ കോടികളുടെ സ്വത്ത് വിവരം എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ മറച്ചു വെച്ചതായി റിപ്പോർട്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എ കെ ഷാജി നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് സജി ചെറിയാന്‍റെ അനധികൃത സ്വത്തിനെപ്പറ്റിയുള്ള വിവരങ്ങളുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചേർന്ന് അമ്പലപ്പുഴ താലൂക്കിലും വെൺമണിയിലും വാങ്ങിക്കൂട്ടിയ സ്വത്തുക്കളെപ്പറ്റി വെളിപ്പെടുത്താത്ത സജി ചെറിയാന്‍റെ നാമനിർദ്ദേശ പത്രിക തള്ളണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും വരണാധികാരി ഏകപക്ഷീയമായി പത്രിക സ്വീകരിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ സജി ചെറിയാന്‍റെ പേരിലുള്ള വസ്തുക്കളുടെ ആധാരവും വരണാധികാരിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ മുഴുവൻ സ്വത്തു വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതിയുടേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റേയും നിരവധി ഉത്തരവുകളുള്ളതാണ്. ഇക്കാര്യങ്ങൾ സൂക്ഷ്മപരിശോധനാ വേളയിൽ ബിജെപി പ്രതിനിധികൾ ചൂണ്ടിക്കാട്ടിയെങ്കിലും അത് ചെവിക്കൊള്ളാതെ വരണാധികാരി കൂടിയായ ചെങ്ങന്നൂർ ആർഡിഒ സുരേഷ് കുമാർ പത്രിക സ്വീകരിക്കുകയായിരുന്നു.

Read Also: ഭര്‍ത്താവിന്റെയും മകന്റെയും ചിത്രങ്ങള്‍ ഒരുമിച്ചെത്തിയാല്‍ ഏതായിരിക്കും ആദ്യം കാണുക; സുചിത്ര പറയുന്നു

ആലപ്പുഴ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ എന്ന സംഘടനയുടെ മറവിലാണ് കോടികളുടെ സ്വത്തുക്കൾ സജി ചെറിയാൻ വാരിക്കൂട്ടിയത്. ഈ സംഘടനയ്ക്കെന്ന വ്യാജേന 1.23 കോടി രൂപ മുടക്കി അമ്പലപ്പുഴ താലൂക്കിൽ വാങ്ങിയ 23 സെന്‍റ് വസ്തു രജിസ്റ്റർ ചെയ്തിരിക്കുന്നത് സജി ചെറിയാന്‍റേയും കോടിയേരി ബാലകൃഷ്ണന്‍റേയും പേരിലാണ്. ഈ സംഘടനയുടെ ഭരണസമിതിയിൽ 23 പേരുണ്ടെങ്കിലും കോടിയേരി ബാലകൃഷ്ണൻ ഇതിൽ അംഗമല്ല. എന്നിട്ടും കോടിയേരിയുടെ പേരിൽ വസ്തു വാങ്ങിയത് ദുരൂഹത വർധിപ്പിക്കുന്നതാണ്. വെൺമണി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലും സജിചെറിയാന്‍റേയും കോടിയേരി ബാലകൃഷ്ണന്‍റേയും പേരിൽ കോടികൾ വിലമതിക്കുന്ന ഏക്കറു കണക്കിന് ഭൂമിയുണ്ട്. ഇതും സത്യവാങ്മൂലത്തിൽ നിന്ന് മറച്ചു വെച്ചിരിക്കുകയാണ്. പാർട്ടി ഓഫീസുകൾക്കായി വാങ്ങിയ ഭൂമിക്ക് പുറമേയാണ് ഇരുവരുടേയും സ്വന്തം പേരിൽ ഭൂമി വാങ്ങിയിരിക്കുന്നത്. സജി ചെറിയാൻ നൽകിയ സത്യവാങ്മൂലം അനുസരിച്ച് 30,84,000 രൂപയുടെ വസ്തു മാത്രമാണ് സ്വന്തം പേരിലുള്ളത്. എന്നാൽ മറച്ചു വെച്ച ഭൂമിയുടെ മൂല്യം തന്നെ 2 കോടിയോളം വരും. തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്‍റെ ഏരിയാ, ജില്ലാ ചുമതലകൾ വഹിച്ചിട്ടുള്ള ഒരു നേതാവിന് ഇത്രയും കോടി രൂപയുടെ ഭൂമിയുണ്ടെന്ന കാര്യം പൊതുജനവും സഹപ്രവർത്തകരും അറിയാതിരിക്കാനാണ് സജി ചെറിയാൻ ഇക്കാര്യങ്ങൾ മറച്ചു വെച്ചത്.

സത്യവാങ്മൂലത്തിൽ ക്രമക്കേട് നടത്തിയ സജി ചെറിയാന്‍റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച വരണാധികാരിയുടെ നടപടിക്കെതിരെ ബിജെപിയും യുഡിഎഫും പ്രതിഷേധിക്കുകയുണ്ടായി. വരണാധികാരി സിപിഎം നേതാവിനെപ്പോലെയാണ് പെരുമാറുന്നതെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ സോമൻ വ്യക്തമാക്കി. കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ട സജിചെറിയാൻ ആത്മാഭിമാനമുണ്ടെങ്കിൽ മത്സര രംഗത്തു നിന്ന് പിൻമാറണമെന്നും സോമൻ ആവശ്യപ്പെട്ടു. വ്യാജ സത്യവാങ്മൂലം നൽകിയ സജി ചെറിയാനെതിരെ ക്രിമിനൽ കേസെടുക്കാൻ വകുപ്പുകൾ ഉണ്ടായിട്ടും അത് ചെയ്യാതിരുന്ന വരാണാധികാരി നിയമത്തെ വളച്ചൊടിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച വരണാധികാരിക്കെതിരെ കേന്ദ്ര ഒബ്സർവർക്ക് എ ക ഷാജി പരാതി നൽകി. എ കെ ഷാജിക്കു വേണ്ടി അഡ്വ സുനിതാ വിനോദ്, അഡ്വ പി എസ് ശ്രീധരൻപിള്ളയ്ക്കു വേണ്ടി അഡ്വ ജെ ആർ പത്മകുമാർ, അഡ്വ ഹരികൃഷ്ണൻ എന്നിവർ സൂക്ഷ്മപരിശോധനയ്ക്ക് ഹാജരായി.

അതേസമയം ആരോപണങ്ങൾക്കെതിരെ സ​ജി ചെ​റി​യാ​ൻ രംഗത്തെത്തി. “ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ച്ചാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കുമെന്നും സ​ത്യ​വാ​ങ് മൂ​ല​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​തി​നേ​ക്കാ​ൾ ഒ​രു രൂ​പ​യെ​ങ്കി​ലും കൂ​ടു​ത​ൽ സ്വ​ത്ത് ത​നി​ക്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ​നി​ന്നു പി​ന്മാ​റു​മെ​ന്നും അദ്ദേഹം വ്യക്തമാക്കി. പാ​ർ​ട്ടി​യു​ടെ സ്വ​ത്ത് ത​ന്‍റെ സ്വ​ത്താ​യി വ്യാ​ഖ്യാ​നി​ച്ചാ​ണ് എ​തി​രാ​ളി​ക​ളു​ടെ പ്ര​ചാ​ര​ണ​മെ​ന്നും സ​ജി ചെ​റി​യാ​ൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button