ആയിരം അമ്പലങ്ങൾ കയറിയിറങ്ങുന്നതിനേക്കാൾ നല്ലത് സ്വന്തം അമ്മയുടെ കാലിൽ തൊട്ട് വാങ്ങിയാൽ മതിയാകും. ജീവൻ തന്നവനെ, നമുക്ക് തുണയാകുന്നവനെ, എല്ലാ ആപത്തിൽ നിന്നും നമ്മെ കാത്തു രക്ഷിക്കുന്നവനെ നാം ഈശ്വരൻ എന്ന് പറയുന്നു. കാണാൻ കഴിയില്ലെങ്കിലും ആ ശക്തിയിൽ നാം വിശ്വസിക്കുന്നു. എന്നാൽ കണ്ണിൽ കാണാനാകുന്ന ദൈവം അത് നമ്മുടെ അമ്മ തന്നെയല്ലേ. തനിക്ക് ആപത്തുണ്ടായാലും സ്വന്തം മക്കൾക്ക് ഒന്നും വരുത്തരുതെന്ന് പ്രാർത്ഥിക്കുന്ന നമ്മുടെ അമ്മ തന്നെയാണ് കൺകണ്ട ദൈവം. സ്വന്തം ശരീരത്തിൽ നിന്ന് ജീവൻ പകർന്നു തന്നു, ശരീരത്തിലെ നീർ പാലായി ഊട്ടുന്ന അമ്മ എല്ലാ ശക്തികൾക്കും മുകളിലാണ്.
ALSO READ:അമ്മയുടെ വ്യത്യസ്ത ഭാവങ്ങള്‍; മഞ്ജുവാര്യര്‍ കഥാപാത്രത്തിലൂടെ
ഈ ഭൂമിയിൽ പിറന്നു വീണ നിമിഷം ഓരോ കുഞ്ഞും വാവിട്ട് കരയും… ആ കരച്ചിൽ കേട്ട് മനസ്സുനിറഞ്ഞ ആദ്യത്തെ ആൾ നമ്മുടെ അമ്മ തന്നെയാകും. ആ കരച്ചിൽ കേൾക്കാനായി ഓരോ അമ്മയും ഒൻപത് മാസം കാത്തിരിക്കും.സ്വന്തം കുഞ്ഞിനെ താലോലിക്കാനുള്ള അതിയായ കാത്തിരുപ്പിന് ദൈർക്യം കൂടുന്നതായി തോന്നും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അമ്മ തൻറെ കുഞ്ഞിനെ പരിചരിക്കും. ഉറക്കം പോലും ഇല്ലാത്ത രാത്രികൾ അമ്മ സ്വന്തം കുഞ്ഞിനായി മാറ്റിവെക്കും. ഒരു മിഴിയടയാതെ അവർ രാത്രികൾ തള്ളി നീക്കും.
നിസാരമായ ഒരു അശ്രദ്ധകൊണ്ട് പോലും തന്റെ കുഞ്ഞിന് ഒരു ആപത്തും ഉണ്ടാകാൻ ഒരമ്മയും അനുവദിക്കില്ല. സ്വന്തം ശരീരം ശോഷിക്കുന്നത് പോലും അമ്മമാർ അറിയാറില്ല. കുഞ്ഞിനെ ഊട്ടുന്ന തിരക്കിൽ ഭക്ഷണം കഴിക്കനോ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനോ അവർ മറക്കും. ഒരു ജീവിതം മുഴുവൻ ഇതുപോലെ മക്കൾക്കായി ജീവിക്കാൻ ഒരമ്മയ്ക്ക് മാത്രമേ കഴിയു.
Post Your Comments