വാഷിങ്ടന്‍: അഴിമതി ആരോപണം നേരിടുന്ന പാക് മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യയിലേക്കു കള്ളപ്പണം കടത്തിയെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി ലോകബാങ്ക്. ഷെരീഫ് ഇന്ത്യയിലേക്കു കള്ളപ്പണം കടത്തിയെന്ന പ്രചാരണം തെറ്റാണെന്ന് ലോകബാങ്ക് വിശദീകരിച്ചു.
ഇന്ത്യയിലേക്ക് 4.9 ബില്യണ്‍ ഡോളര്‍ (ഏകദേശം 32,000 കോടി രൂപ) ഷെരീഫ് കടത്തിയതായി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക ബാങ്കിന്റെ മൈഗ്രേഷന്‍ ആന്‍ഡ് റെമിറ്റന്‍സ് ബുക്ക് 2016 ല്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ പാക്കിസ്ഥാനിലെ ഉന്നത അഴിമതി വിരുദ്ധ സമിതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
എന്നാല്‍ കള്ളപ്പണം കടത്തു സംബന്ധിച്ചോ ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെട്ടോ പരാമര്‍ശങ്ങളൊന്നുംതന്നെ റിപ്പോര്ട്ടിലില്ലെന്നു ലോകബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. ലോകബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് പാക്ക് മാധ്യമങ്ങളിലായിരുന്നു ഇതു സംബന്ധിച്ച വാര്‍ത്ത വന്നത്.
ഈ തുക ഇന്ത്യന്‍ ധനകാര്യ മന്ത്രാലയത്തിന് കൈമാറ്റം ചെയ്യപ്പെട്ടതായി പ്രസ്താവനയില്‍ പറയുന്നുണ്ട്. അതിനുശേഷം ഇന്ത്യന്‍ വിദേശനാണ്യ ശേഖരം വര്‍ദ്ധിച്ചതായും പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥ തകരാറിലായെന്നും പറയുന്നു. പനാമ പേപ്പേഴ്സ് കേസില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നയാളാണ് ഷെരീഫ് .
നിലവില്‍ നാല് അഴിമതി കേസുകള്‍ കോടതിയില്‍ ഇദ്ദേഹം നേരിടുന്നുണ്ട്. രാഷ്ട്രീയമായും നിയമപരമായും ആരോപണങ്ങള്‍ക്കെതിരെ പോരാടുന്ന ഷെരീഫിനു പുതിയ ആരോപണം തിരിച്ചടിയായേക്കും. കഴിഞ്ഞ ജുലൈയില്‍ പാകിസ്താന് സുപ്രീം കോടതി ഷെരീഫിനെ അയോഗ്യനാക്കിയിരുന്നു.
Post Your Comments