മുംബൈ: പ്രാര്‍ത്ഥനയില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ബാലികയെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടപുത്തിയതായി ആരോപണം. വെള്ളിയാഴ്ച നടന്ന നമാസില്‍ പങ്കെടുക്കണമെന്ന് ബാലികയ്ക്ക് ബന്ധുക്കള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി പങ്കെടുത്തില്ല. തുടര്‍ന്ന് ബാലികയുടെ ബന്ധുവായ സ്ത്രീ കുട്ടിയെ ദുപ്പട്ട ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മുംബൈയിലെ അന്‍ടോപ് ഹില്ലിലാണ് സംഭവം. തുടര്‍ന്ന് കൊലപാതകം മറച്ചു വയ്ക്കാനായി പെണ്‍കുട്ടി ടോയ്ലെറ്റില് തെന്നി വീണതാണെന്ന് ഡോക്ടറോട് കളവ് പറയുകയായിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments