![](/wp-content/uploads/2018/05/salini.png)
കുറവുകളുടെ മുന്നില്‍ പതറരുതെന്നും ആത്മവിശ്വാസമുണ്ടെങ്കില്‍ മറ്റൊന്നും തടസമല്ലെന്നും സ്വന്തജീവിതം കൊണ്ട് കാട്ടിത്തരുകയാണ് ശാലിനി സരസ്വതിയെന്ന ഈ മിടുമിടുക്കി. ദൈവത്തിന്‌റെ ക്രൂരതയെന്ന് തന്‌റെ അവസ്ഥയെ കണ്ട് പറയുന്നവരോട് ശാലിനി പറയും മൈ ലൈഫ് ഈസ് ഗ്രേറ്റ്, എന്‌റെ ജീവിതം ദൈവത്തിനറെ തോട്ടത്തിലെ സ്വര്‍ണമുല്ലപോലാണ്. ഇരു കൈകളും കാലുകളും മുറിച്ചു മാറ്റേണ്ടി വന്നയാളാണ് ശാലിനി. ബ്ലേഡ് റണ്ണറായ ശാലിനിയായിരുന്നു വനിത മാസികയുടെ ഇത്തവണത്തെ കവര്‍ഗേള്‍.
നാലാമത് വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഭര്‍ത്താവിനൊപ്പം കംബോഡിയയ്ക്കു പോയതാണ് ശാലിനി. റിക്കറ്റ്‌സിയ എന്ന ബാക്ടീരിയ ശരീരത്തില്‍ കടന്നു കൂടുകയും അവയവങ്ങളെ അത് ഗുരുതരമായി ബാധിച്ചപ്പോള്‍ മുറിച്ചു നീക്കേണ്ടി വരികയുമായിരുന്നു. എന്നാല്‍ പിന്നീട് ബ്ലേഡ് റണ്ണിങ് പരിശീലത്തില്‍ ശ്രദ്ധ ചെലുത്തി മുന്നോട്ട് പോകുകയാണ് ഈ മിടുമിടുക്കി. ഉയരങ്ങള്‍ കീഴടക്കണമെന്ന തീവ്രമായ മോഹമാണ് ഇപ്പോള്‍ ശാലിനിയുടെ ഉള്ളിലുള്ളത്. മാസികയില്‍ ചിത്രം വന്നപ്പോള്‍ മുതല്‍ ആയിരക്കണക്കിന് ആളുകളാണ് ശാലിനിയെ ഫോണ്‍ കോളുകളിലൂടെ വരെ അഭിനന്ദനങ്ങളും ആശംസയും അറിയിച്ചത്.
Post Your Comments