ബെംഗളൂരു: അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ‘അമ്മ സോണിയ ഗാന്ധിയെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ കണ്ടിട്ടുള്ള ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ ദേശീയത തന്റെ അമ്മ വച്ചുപുലര്‍ത്തുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു. താന്‍ കണ്ടിട്ടുള്ള ഇന്ത്യക്കാരേക്കാള്‍ കൂടുതല്‍ ദേശീയത തന്റെ അമ്മ വച്ചുപുലര്‍ത്തുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞു. രാഹുലും കോൺഗ്രസ്സും നിരന്തരം പ്രധാനമന്ത്രി മോദിയെ വ്യക്തിപരമായി ആക്രമിച്ചതിന് അദ്ദേഹം സോണിയക്കെതിരെയും രാഹുലിനെതിരെയും പ്രതികരിച്ചിരുന്നു.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇറ്റലി ബന്ധത്തിനെതിരായ പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് രാഹുലിന്റെ പരമാർശം. ‘എന്റെ അമ്മ ഇറ്റാലിയനാണ്. പക്ഷേ അവരുടെ ജീവിത്തിന്റെ ഏറിയ പങ്കും ജീവിച്ചത് ഇന്ത്യയിലാണ്. ഞാന്‍ കണ്ട പലരേക്കാളും ‘ഇന്ത്യനാണ് അവര്‍. ഈ രാജ്യത്തിന് വേണ്ടി ഒരുപാട് സഹിക്കുകയും ത്യജിക്കുകയും ചെയ്തിട്ടുള്ളവരാണ് അവര്‍. അവരെ അധിക്ഷേപിക്കുന്നത് പ്രധാനമന്ത്രിയ്ക്ക് സന്തോഷം നല്‍കുന്നുണ്ടെങ്കില്‍ അദ്ദേഹം അത് ചെയ്‌തോട്ടെ’-രാഹുല്‍ പറഞ്ഞു. ജീവിതത്തില്‍ സ്വന്തമായതെല്ലാം നഷ്ടപ്പെട്ടിട്ടും രാജ്യത്തെ മുറുകെ പിടിച്ചവരാണ് അവര്‍.
എന്നിട്ടും അമ്മയുടെ പൗരത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പലര്‍ക്കും താല്‍പര്യം. സോണി ഇറ്റലിക്കാരിയാണ്. പക്ഷേ എനിക്കറിയുന്ന പലരേക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ ദേശീയത മനസില്‍ സൂക്ഷിക്കുന്നയാളാണ് അവര്‍. പ്രധാനമന്ത്രി എന്നെ ഒരു ഭീഷണിയായി കാണുന്നു. അതിനാലാണ് അദ്ദേഹം എന്നോട് എപ്പോഴും ദേഷ്യം കാണിക്കുന്നതെന്നും രാഹുൽ പറഞ്ഞു. 15 മിനുട്ട് നേരം പോലും താനുമായി സംസാരിക്കാനുള്ള ധൈര്യമില്ല മോദിക്ക്. കര്‍ണാടക സര്‍ക്കാര്‍ വികസനത്തിന്റെ വഴിയേയാണ് ജനങ്ങളോട് സംസാരിക്കുന്നത്.
അതുകൊണ്ട് സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് മോദിയുമായി സംസാരിക്കാന്‍ തനിക്ക് താല്‍പര്യമുണ്ട്. എന്നാല്‍ മോദിക്ക് അതിന് സാധിക്കുന്നില്ല. കാരണം അദ്ദേഹത്തിന് കര്‍ണാടകയെ കുറിച്ച് ഒന്നുമറിയില്ല. ഇവിടെ എന്താണ് നടക്കുന്നത് എന്ന് പോലും അദ്ദേഹത്തിനറിയില്ല. വെറും രാഷ്ട്രീയ മുതലെടുപ്പിന് മാത്രമാണ് അദ്ദേഹം സംസ്ഥാനത്തെത്തിയിരിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു.
Post Your Comments