Latest NewsKeralaNews

പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; വിജയം ശതമാനം കൂടുതല്‍ കണ്ണൂരിന്

തിരുവനന്തപുരം: പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവന്‍ വിജയശതമാനം 83.75 ശതമാനമാണ്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയ്ക്ക്. 86.7% ശതമാനമാണ് കണ്ണൂര്‍ നേയിയത്. അതേസമയം വിജയ ശതമാനം ഏറ്റവും കുറവ് പത്തനംതിട്ടയ്ക്കാണ്.

77.1% ശതമാനമാണ് പത്തനതിട്ടയ്ക്ക്. 14375 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എപ്ലസുകള്‍ ലഭിച്ചു.വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. പ്ലസ് വണ്‍ പരീക്ഷാ ഫലം മെയ് അവസാനമെത്തുമെന്നും അദ്ദേഹം പറഞ്ഞു.

3,09,065 പേര്‍ ഉന്നതവിദ്യഭ്യാസത്തിന് അര്‍ഹരായിട്ടുണ്ട്. നൂറ് ശതമാനം മാര്‍ക്ക് നേടിയവര്‍ 180 പേരാണ്. 14, 735 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. 3.72 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തിരുന്നത്. പുനര്‍മൂല്യനിര്‍ണയം നടത്താനുള്ള അവസാന തീയതി മെയ് 15. ജൂണ്‍ അഞ്ച് മുതല്‍ പന്ത്രണ്ട് വരെ സേ പരീക്ഷ നടക്കും. സേ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 16.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button