അമൃത്സര്‍: ടൂറിസത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ നവീകരണ പദ്ധതികള്‍ നടത്തുന്നത് വിലയിരുത്താന്‍ എത്തിയ മാത്രിക്ക് തെരുവ് കാളയുടെ ആക്രമണം. പഞ്ചാബ് ടൂറിസം മന്ത്രി നവജ്യോത് സിംഗ് സിദ്ധുവിനു നേരെ തെരുവ് കാളയുടെ ആക്രമണം ഉണ്ടായത്. . അമൃത്സറിലെ ദുര്‍ഗൈന ക്ഷേത്രത്തിന് മുന്നില്‍ വച്ച് ബുധനാഴ്ചയായിരുന്നു സംഭവം.
also read:സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിക്ക് അപകീര്‍ത്തി ; യുവാവ് പിടിയിൽ
നിരവധി ആള്‍ക്കാരും മാധ്യമ പ്രവര്‍ത്തകരും പ്രദേശവാസികളും സ്ഥലത്ത് ഉണ്ടായിരുന്നു. മന്ത്രിയും സംഘവും ക്ഷേത്രത്തിന് മുന്നില്‍ നില്ക്കുന്പോള് തെരുവുകാള ശൗര്യത്തോടെ പാഞ്ഞടുക്കുകയായിരുന്നു. കാളയുടെ വരവ് കണ്ട സിദ്ധു പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനാലാണ് അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന രണ്ട് മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
Post Your Comments