KeralaLatest NewsNewsCrime

എസ്പി എ.വി ജോര്‍ജിന് നടന്‍ ദിലീപിന്‌റെ ശാപമോ ?

കൊച്ചി: വരാപ്പുഴ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‌റെ പ്രതിച്ഛായ തന്നെ മങ്ങലിലായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ് പ്രതിസ്ഥാനത്തേക്കെത്തുന്നത് സിബിഐ അന്വേഷണം ഒഴിവാകാനെന്ന് സൂചന. ഇപ്പോള്‍ കേസിന്‌റെ ചുമതലയുള്ള ഐജി എസ്.ശ്രീജിത്തിനെതിരെ കൊല്ലപ്പെട്ട യുവാവിന്‌റെ കുടുംബാംഗങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ സംഭവിച്ചത് നടന്‍ ദിലീപിന്‌റെ ശാപമാണോ എന്നാണ് ഏവരുടെയും സംശയം. ദിലീപിനെ ചോദ്യം ചെയ്ത പൊലീസ് ക്ലബില്‍ വച്ചു തന്നെയാണ് ജോര്‍ജിനെയും ചോദ്യം ചെയ്തത്. നാലു മണിക്കൂറായിരുന്നു ജോര്‍ജിനെ ചോദ്യം ചെയ്യാനെടുത്തത്.

ദിലീപ് പ്രതിയായ നടിയെ അക്രമിച്ച കേസിന്‌റെ അന്വേഷണ ചുമതല ജോര്‍ജിനായിരുന്നു. ഇതിനിടയില്‍ ജോര്‍ജിനെ സ്ഥലം മാറ്റി സുരക്ഷിതനാക്കാന്‍ ശ്രമിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി. കേസില്‍ എ.വി ജോര്‍ജ് പ്രതിയാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ജോര്‍ജ്ജിന്‌റെ ടീമിലുണ്ടായിരുന്നവര്‍ തന്നെയാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നതും. വരാപ്പുഴ കേസില്‍ നടന്‍ ദിലീപിന്‌റെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതിനായി ജോര്‍ജ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button