
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പൊതുപരീക്ഷകളുടെ ഫലം ഇന്ന് (മെയ് 10) രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ് പി.ആര്‍. ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ വിദ്യാര്‍ത്ഥികള്‍ നേടിയ സ്‌കോറുകളും ഗ്രേഡുകളും വിദ്യാര്‍ത്ഥികളേയും സ്‌കൂള്‍ അധ്യാപകരേയും അറിയിക്കുന്നതിനുളള വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്‌കോര്‍ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുളളസൗകര്യവും ഏര്‍പ്പെടുത്തി. പരീക്ഷാഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ലഭിക്കും.
Post Your Comments