Latest NewsLife StyleHealth & Fitness

രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ഇവയൊക്കെ

നമ്മുടെ ശരീരത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ജലമായതിനാൽ ആരോഗ്യസംരക്ഷണത്തില്‍ ഏറ്റവും പ്രധാനമാണ് വെള്ളം കുടിക്കുന്നത്. അതും രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നതു ഏറെ ഗുണം ചെയ്യും. ആ ഗുണങ്ങൾ ചുവടെ ചേർക്കുന്നു

  • നിര്‍ജ്ജലീകരണമാണ് കൂടുതല്‍ തരം തലവേദനകളുടെയും പ്രധാനകാരണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, വെറുംവയറ്റിലെ വെള്ളംകുടി ശീലമാക്കുക. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ഓരോ ദിവസവും തുടങ്ങുക.
  • ശരീരത്തിലെ ചയാപചയ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുകയും, ദഹനം അനായാസമാക്കുന്നതിനും രാവിലെ എഴുന്നേറ്റ ശേഷമുള്ള വെള്ളം കുടി ഗുണം ചെയ്യും
  • ചര്‍മ്മത്തിന്റെ തിളക്കവും, മൃദുത്വവും കൂട്ടാൻ വെള്ളംകുടി ശീലമാക്കുക
  • ശരീരത്തില്‍ പലതരം വിഷവസ്‌തുക്കള്‍ കഴിക്കുന്നതിലൂടെയും, ശ്വസിക്കുന്നതിലൂടെയും എത്തുന്നു. ഈ വിഷവസ്‌തുക്കളെ ശരീരത്തില്‍നിന്ന് പുറന്തള്ളാൻ നന്നായി വെള്ളം കുടിക്കുക
  • ആരോഗ്യസംരക്ഷണത്തിന് വ്യായാമം ചെയുന്നതോടൊപ്പം തന്നെ രാവിലത്തെ വെള്ളംകുടി ശീലമാക്കുക , രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും

Also read ; മൈക്രോവേവില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ അപകടത്തിലെന്ന് വിദഗ്ധര്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button