മലപ്പുറം: ആര്‍എസ്‌എസ് മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞ കേസില്‍ മൂന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍. മലപ്പുറം മുണ്ടുപറമ്പ് മച്ചിങ്ങല്‍ സഹല്‍ അബൂബക്കര്‍(21), ഒതുക്കുപാറ അബ്ദുള്‍ സമദ്(21), പെരുവന്‍കുന്നന്‍ റാഷിഖ് മുഹമ്മദ്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടാം തീയതി അര്‍ദ്ധരാത്രി മുണ്ടുപറമ്പ് ഗവ.കോളേജ് പരിസരത്തുള്ള കാര്യാലയത്തിലേക്ക് ബൈക്കിലെത്തിയ സംഘം ഇടതുവശത്തുള്ള റോഡില്‍ നിന്ന് സ്‌ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു.
സംഭവ സഹയാത്തു പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. ആദ്യം കാര്യാലയത്തിന്റെ പ്രധാനവാതിലിന് മുന്നില്‍ വീണ വസ്തു ഉഗ്രശബ്ദത്തോടെ പൊട്ടി. ഈ സമയം ജില്ലാ പ്രചാരക് എസ്. അനില്‍കുമാറടക്കം രണ്ടുപേര്‍ അവിടെയുണ്ടായിരുന്നു. ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ വീണ്ടും രണ്ട് തവണ കൂടി സ്‌ഫോടക വസ്തു എറിഞ്ഞു. കല്ല്യാണ ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചപ്പോള്‍ അറിയാതെ തെറിച്ചതാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്.
എന്നാല്‍ ആസൂത്രിതമായ ആക്രമണമാണ് നടത്തിയതെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം പോലീസ് അറസ്റ്റ് വൈകിപ്പിച്ചുവെന്നു ആരോപണം ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
Post Your Comments