KeralaLatest NewsNews

മദ്യഷാപ്പുകള്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിയ്ക്കണം : മുഖ്യമന്ത്രിയോട് വ്യത്യസ്ത അഭ്യര്‍ത്ഥനയുമായി വീട്ടമ്മയുടെ കത്ത് : വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം : ഭര്‍ത്താവിന്റെ മദ്യപാനം മൂലം ദുരിതം അനുഭവിയ്ക്കുന്ന ഒട്ടേറെ ഭാര്യമാര്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തമായ ചിന്താഗതിയുള്ള ഒരു ഭാര്യയും അവര്‍ മുഖ്യമന്ത്രിയ്ക്ക് എഴുതിയെന്ന് പറയപ്പെടുന്ന കത്തുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. പാലായില്‍ നിന്നുള്ള വീട്ടമ്മയാണ് എല്ലാവരേയും ഒരു പോലെ ചിന്തിപ്പിക്കുന്നതും കൗതുകകരവും രസകരവുമായ കത്ത് എഴുതിയിരിക്കുന്നത്.

കത്തില്‍ പരാമര്‍ശച്ചിരിക്കുന്ന കാര്യങ്ങള്‍ കൗതുകമുണര്‍ത്തുന്നതെങ്കിലും വളരെയധികം ചിന്തിക്കേണ്ട ഒന്നാണ്. വൈറലായ കത്തിലെ ആവശ്യം മദ്യത്തിന്റെ വില ഇരട്ടിയാക്കുക, അതിന്റെ പകുതി വില വാങ്ങിക്കുന്നയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക എന്നതാണ്.

സംഭവം തമാശയാണെങ്കിലും കത്തില്‍ അല്പം കാര്യമില്ലാതില്ല എന്നാണ് സോഷ്യല്‍ മീഡിയയിലെ ബഹുഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നത്.

കത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം…

മദ്യത്തിന്റെ വില ഇരട്ടിയില്‍ അധികമാക്കുക, മദ്യഷാപ്പുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുക. മദ്യത്തിന്റെ പകുതി വില വാങ്ങിക്കുന്നയാളുടെ ഭാര്യയുടെ അല്ലെങ്കില്‍ / അമ്മയുടെ അക്കൗണ്ടിലേക്ക് സബ്സിഡിയായി നിക്ഷേപിക്കുക (ഗ്യാസ് കണക്ഷന്റെ കാര്യം പോലെ)

ഗുണങ്ങള്‍….

1. ഉപഭോഗം കറയും. എന്തുകൊണ്ടെന്നാല്‍ ലഹരിയുടെ അതേ അളവില്‍ ഭാര്യമാരുടെ അക്കൗണ്ട് ബാലന്‍സും കൂടും

2. ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരെ മദ്യപാനത്തില്‍ നിന്ന് പിന്‍തിരിപ്പിക്കില്ല.

3. ഭര്‍ത്താക്കന്‍മാര്‍ എത്ര കുടിച്ചു എന്ന് ഭാര്യയ്ക്ക് മനസിലാക്കാന്‍ പറ്റും.

4. ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്ത ഭാര്യമാര്‍ ഉടന്‍ തുറക്കും

ചിലപ്പോള്‍ പലരുടെയും ഭാര്യ മാര്‍ക്ക് income tax returns submit ചെയ്യേണ്ടി വരാം ശ്രദ്ധിക്കുക എന്ന് തുടങ്ങുന്ന തലക്കെട്ടോടെയാണ് കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button