ബെംഗളൂരു ; ഫ്ലിപ്കാര്‍ട്ട് ഇനി അമേരിക്ക കേന്ദ്രമായ ബഹുരാഷ്ട്ര സൂപ്പര്‍ മാര്‍ക്കറ്റ് കമ്പനി വാള്‍മാര്‍ട്ടിനു സ്വന്തം. ഇന്ത്യയിലെ ഏറ്റവും വലിയ ഒാണ്‍ലൈന്‍ കമ്പനിയുടെ 77 ശതമാനം ഒാഹരി വാങ്ങിയതായി വാള്‍മാര്‍ട്ട് ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ഭൂരിഭാഗം ഒാഹരികളും 2100 കോടി ഡോളറിനാണ് വാള്‍മാര്‍ട്ട് വാങ്ങിയത്. തുടക്കത്തില്‍ ഇരുനൂറ് കോടി ഡോളറിെന്റ നിക്ഷേപമാണ് നടത്തി. വൈകാതെ തന്നെ ബാക്കി നിക്ഷേപവും നടത്തുമെന്നാണ് വിവരം. അതേസമയം ഫ്ലിപ്കാര്ട്ടിെന്റ അഞ്ച് ശതമാനം ഒാഹരി ഗൂഗിളിെന്റ ആല്‍ഫബറ്റ് വാങ്ങുമെന്നും സൂചനയുണ്ട്.
ഫ്ലിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് സ്വന്തമാക്കിയതോടെ സ്ഥാപകൻ സച്ചിന്‍ ബന്‍സാല്‍ ചെയര്‍മാൻ സ്ഥാനം രാജിവെക്കും. തന്റെ 5.5 ശതമാനം ഒാഹരിയും അദ്ദേഹം വില്‍ക്കും. ഫ്ലിപ്കാര്ട്ടിെന്റ ഗ്രൂപ്പ് സി.ഇ.ഒ ആയ ബിന്നി ബന്‍സാലായിരിക്കും ഇന് ചെയര്‍മാൻ കസേരയിലിരിക്കുക. ഫ്ലിപ്കാര്ട്ടില് നിലവിൽ വന്‍ തുക നിക്ഷേപിച്ചവരെല്ലാം അവരുടെ ഒാഹരി വാള്‍മാര്‍ട്ടിന് വില്‍ക്കും. ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റ് , ടെന്‍സന്റ് ഹോള്‍ഡിങ് പോലുള്ള കമ്ബനികള്‍ അവരുടെ ഒാഹരികളില്‍ ചെറിയൊരു ഭാഗം നിലനിര്‍ത്തുമെന്നാണ് റിപ്പോർട്ട്.
2007 ല്‍ ബംഗളൂരുവിലെ രണ്ടുമുറി കെട്ടിടത്തില്‍ സുഹൃത്തായ ബിന്നി ബന്‍സാലിനൊപ്പം സച്ചിന്‍ ബന്‍സാല്‍ തുടങ്ങിയ സംരംഭമാണ് കോടികളുടെ വ്യാപാരം നടക്കുന്ന ഭീമന്‍ ഒാണ്‍ലൈന്‍ ശൃംഖലയായി വളര്‍ന്ന ഫ്ലിപ്കാർട്ട്.
Also read ; ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്ഇ ന്ത്യയുടേതെന്ന് ഐഎംഎഫ്
Post Your Comments