വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പി.യായിരുന്ന എ.വി. ജോര്‍ജിനെ ചോദ്യം ചെയ്യും. വ്യാജ മൊഴിയെക്കുറിച്ച് എസ്പിക്ക് അറിവുണ്ടായിരുന്നെന്നും ഇതില്‍ വ്യക്തത വരുത്തനാണ് ചോദ്യം ചെയ്യുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു. നിരവധി കാരണങ്ങള്‍ കൊണ്ടാണ് ജോര്‍ജിനെ ചോദ്യംചെയ്യാനൊരുങ്ങുന്നത്.
ശ്രീജിത്തിനെ പിടികൂടുന്നതിന് ആര്‍.ടി.എഫ്. സ്‌ക്വാഡിന് നിര്‍ദേശം നല്‍കിയത് റൂറല്‍ എസ്.പി.യായിരുന്ന എ.വി. ജോര്‍ജാണെന്നും പറവൂര്‍ സി.ഐ.യായിരുന്ന ക്രിസ്പിന്‍ സാമും എസ്.പി.യുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും വിവിധ തലങ്ങളിലുള്ള ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.
ഇതിന്റെയെല്ലാം ഉത്തരവാദിത്വവും എസ്.പി.ക്കായിരിക്കുമെന്നാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. ഇതിനാലാണ് എസ്പിക്കെതിരെ കേസെടുക്കാന്‍ ഒരുങ്ങുന്നത്. കൂടാതെ ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതുമുതലുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
Post Your Comments