ഡൽഹി : ഭാര്യയുടെ ചികിത്സയ്ക്കായി അവധിയെടുത്ത പോലീസുകാരന് രണ്ടുമാസം ശമ്പളം നൽകിയില്ല. കുടുംബം ബുദ്ധിമുട്ടിലായതോടെ യൂണിഫോമില്‍ പിച്ചയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസ് കോൺസ്റ്റബിളായ ജ്ഞാനേശ്വര്‍ അഹിരോ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും കത്തെഴുതി.
ഭാര്യയുടെ കാല്‍ ഒടിഞ്ഞതിനേത്തുടര്‍ന്ന് ചികിത്സക്കായി ജ്ഞാനേശ്വര്‍ അഹിരോ
മാര്‍ച്ച് 20നാണ് അവധിക്ക് അപേക്ഷിച്ചത്. 22 വരെ മൂന്നു ദിവസമായിരുന്നു ലീവെടുത്തത്. പിന്നീട് യൂണിറ്റ് ഇന്‍ ചാര്‍ജിനെ ഫോണില്‍ വിളിച്ച് അഞ്ചു ദിവസം അടിയന്തിര അവധി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശേഷം 28ന് ജോലിയില്‍ പ്രവേശിച്ചു. അതിന് ശേഷം ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് ജ്ഞാനേശ്വര്‍ ആരോപിക്കുന്നത്.
കുടുംബത്തെ നോക്കുന്നതിനോടൊപ്പം ബാങ്ക് ലോണുകൾ അടയ്ക്കാനുണ്ടെന്നും ശമ്പളം തരാത്തതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ശമ്പളം തരാതിരിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അറിഞ്ഞു. അതുകൊണ്ടുകൊണ്ട് വീട്ടുചെലവിനും മറ്റു കാര്യങ്ങള്‍ക്കും പണം സ്വരൂപിക്കാനായി തനിക്ക് യൂണിഫോമില്‍ പിച്ചയെടുക്കാന്‍ അനുമതി തരണം- എന്ന് ജ്ഞാനേശ്വര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, മുംബൈ പോലീസ് കമ്മീഷണര്‍, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു എന്നിവര്‍ക്കാണ് ജ്ഞാനേശ്വര്‍ കത്തയച്ചത്.
Post Your Comments