Latest NewsNewsInternational

490 കോടി വെളിപ്പിച്ചു ; മുന്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും അന്വേഷണക്കുരുക്ക്‌

ന്യൂഡല്‍ഹി: അഴിമതി ആരോപണം നേരിടുന്ന പാക്‌ മുന്‍പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനെതിരേ വീണ്ടും അന്വേഷണക്കുരുക്ക്‌. 490 കോടി ഡോളറിന്റെ കള്ളപ്പണം ഇന്ത്യയില്‍ വെളുപ്പിച്ചെന്ന ആരോപണത്തിലാണ്‌ ഇക്കുറി ഷെരീഫിനെതിരേ അന്വേഷണ ഉത്തരവിട്ടത്. നാഷണൽ അക്കൌണ്ടബിലിറ്റി ബ്യൂറോ (എൻഎബി) പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിലേക്ക് 4.9 ബില്യൺ ഡോളർ (490 കോടി) ഷെരീഫ് കടത്തിയതായി വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ലോക ബാങ്കിന്റെ മൈഗ്രേഷൻ ആൻഡ് റെമിറ്റൻസ് ബുക്ക് 2016 ൽ ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ തുക ഇന്ത്യൻ ധനകാര്യ മന്ത്രാലയത്തിന് കൈമാറ്റം ചെയ്യപ്പെട്ടതായി പ്രസ്താവനയിൽ പറയുന്നുണ്ട്. അതിനുശേഷം ഇന്ത്യൻ വിദേശനാണ്യ ശേഖരം വർദ്ധിച്ചതായും പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥ തകരാറിലായെന്നും പറയുന്നു.

പനാമ പേപ്പേഴ്സ് കേസിൽ സുപ്രീംകോടതി വിധിയെത്തുടർന്ന് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നയാളാണ് ഷെരീഫ് . നിലവിൽ നാല് അഴിമതി കേസുകൾ കോടതിയിൽ ഇദ്ദേഹം നേരിടുന്നുണ്ട്. രാഷ്‌ട്രീയമായും നിയമപരമായും ആരോപണങ്ങള്‍ക്കെതിരേ പോരാടുന്ന ഷെരീഫിനു പുതിയ ആരോപണം തിരിച്ചടിയായേക്കും. കഴിഞ്ഞ ജുലൈയില്‍ പാകിസ്‌താന്‍ സുപ്രീം കോടതി ഷെരീഫിനെ അയോഗ്യനാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button