കൊച്ചി: ബോംബ് സ്‌ഫോടനത്തില്‍ ഇരുകണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ട യെമന്‍ സ്വദേശിക്ക് ഒടുവിൽ ഒരു കണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടി. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തിയ കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയിലൂടെ ഇരുപത്തൊന്നുകാരനായ ഇസ്ലാം ഹുസൈനാണ് കാഴ്ച ലഭിച്ചത്.
Read Also: സിപിഎം- മുസ്ലീം ലീഗ് സംഘർഷം ; രണ്ടു പേർക്ക് വെട്ടേറ്റു
മദ്ധ്യയമനിലെ ടൈസിസിനു സമീപത്തെ ഗ്രാമത്തിലാണ് ഇസ്ലാം ഹുസൈന്റെ വീട്. വീടിനടുത്തുള്ള തെരുവിലൂടെ നടന്നു പോകുന്നതിനിടെ സമീപത്തുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഇസ്ലാമിന് പരിക്കേൽക്കുകയും രണ്ടുകണ്ണുകളും, കൈകളും നഷ്ടപ്പെടുകയുമായിരുന്നു. അണുബാധമൂലം കൈകള്‍ മുറിച്ചുമാറ്റേണ്ടി വന്നു. കാലുകളും മുറിച്ചുമാറ്റണമെന്ന് പറഞ്ഞിരുന്നെങ്കിലും അച്ഛന്‍ അതിനു വിസമ്മതിക്കുകയും ഈജിപ്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുവന്നു. വലതു കണ്ണ് ശരിയാക്കാന്‍ സാധിക്കാത്ത വിധം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. തുടര്‍ന്ന് ഇടതു കണ്ണില്‍ ശസ്ത്രക്രിയ ചെയ്‌തു. ഇടതുകണ്ണിനു 90% കാഴ്ച തിരിച്ചു കിട്ടിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments