Latest NewsIndiaNews

ഫോൺ നമ്പർ നൽകിയില്ല; പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

ലക്‌നൗ: ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ യുവാവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നും പ്രതിയായ മുഹമ്മദ് ഷായ് എന്ന യുവാവിനെ സംഭവ സ്ഥലത്തുനിന്നുതന്നെ പിടികൂടിയതായും അധികൃതർ വ്യക്തമാക്കി.

Read Also: കൊച്ചിയില്‍ നടുറോഡില്‍ വെച്ച്‌ ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

നിരന്തരം ആവശ്യപ്പെട്ടിട്ടും മൊബൈല്‍ നമ്പര്‍ നല്‍കാന്‍ പെണ്‍കുട്ടി തയ്യാറാകാത്തതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അക്രമി ആദ്യം മര്‍ദ്ദിക്കുകയും പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുകയും പരിക്ക് ഗുരുതരമായതിനാൽ അവിടെനിന്ന് വാരണാസി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. യുവാവിനെതിരെ എസ്.സി/എസ്.ടി നിയമം, പോക്‌സോ എന്നിവ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button