ചേര്‍ത്തല: കോടികളുടെ സ്വത്തുക്കളുടെ ഉടമയായ യുവതിയെ കാണാതായ സംഭവത്തിൽ എരമല്ലൂര്‍ സ്വദേശിനിയായ വീട്ടമ്മ നിരീക്ഷണത്തിൽ. ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ പത്മാനിവാസില്‍ ബിന്ദു പത്മനാഭനെ (44) നാലുവര്‍ഷമായി കാണാനില്ലെന്നുകാട്ടിയാണ് ഇറ്റലിയിലുള്ള സഹോദരന്‍ പരാതി നല്‍കിയിരിക്കുന്നത്. യുവതിയെ കാണാതായ സംഭവത്തില്‍ വസ്തു ഇടനിലക്കാരനെ പോലീസ് ചോദ്യം ചെയ്തു. ഇടനിലക്കാരനുമായി ചേര്‍ന്നാണ് ബിന്ദു ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് സഹോദരന്‍ പരാതിയില്‍ പറഞ്ഞിരുന്നു.
ഇവരുടെ പേരിലുള്ള കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കൈമാറ്റം ചെയ്തിരിക്കുന്നത് വ്യാജരേഖകളുണ്ടാക്കിയാണെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ ഇതില്‍ വിശദമായ അന്വേഷണം ആവശ്യമായിരിക്കുകയാണ്. കാണാതാകുന്നതിനുമുന്‍പ് ബിന്ദു റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരുന്നതായി ബന്ധക്കളോടു പറഞ്ഞിരുന്നു. പള്ളിപ്പുറം സ്വദേശിയായ വസ്തു ഇടനിലക്കാരനുമായി ചേര്‍ന്നായിരുന്നു ഇടപാടുകള്‍. ഡ്രൈവറായിരുന്ന ഇയാള്‍ പിന്നീട് വസ്തു ഇടപാടുകാരനായി മാറുകയായിരുന്നു.
ബിന്ദുവിന്റെ കൈകളിലെത്തിയ സ്വത്തുക്കളുടെ ഇടപാടുകള്‍ നടത്തിയിരുന്നത് ഇയാള്‍ വഴിയാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. അടുത്തകാലത്തിലായി ഇയാള്‍ സാമ്പത്തികമായി വലിയനേട്ടങ്ങളുണ്ടാക്കിയത് നാട്ടില്‍ സംസാരവിഷയമായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്. ബിന്ദുവിന്റെ പേരില്‍ തയ്യാറാക്കിയിരിക്കുന്ന പവര്‍ ഓഫ് അറ്റോര്‍ണിയില്‍ ഫോട്ടോപതിച്ചിരിക്കുന്ന എരമല്ലൂര്‍ സ്വദേശിനിയായ വീട്ടമ്മയും പോലീസ് നിരീക്ഷണത്തിലാണ്.
ഇവര്‍ക്കെതിരേയും സഹോദരന്‍ പോലീസില്‍ വേറെ പരാതി നല്‍കിയിരുന്നു. യുവതിയുടെ തിരോധാനത്തില്‍ പരാതി നല്‍കിയിട്ട് അഞ്ചുമാസത്തിലേറെ പിന്നിടുമ്പോള്‍ പോലീസ് അന്വേഷണം തുടങ്ങിയത് കഴിഞ്ഞദിവസം മാഹറാമാണെന്ന് പോലീസിന്റെ മേലും ആരോപണമുണ്ട്. വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി സംബന്ധിച്ച് പട്ടണക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതില്‍ കാര്യമായ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല.
Post Your Comments