വത്തിക്കാന്‍ : സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി പണിയുന്നു എന്ന വാര്‍ത്തകൾ നിഷേധിച്ച് വത്തിക്കാൻ.
സൗദിയിൽ ക്രിസ്ത്യൻ പള്ളികളില്ല. ഈജിപ്ത് ഇന്‍ഡിപെന്‍ഡന്റ് ആണ് സൗദിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ നിര്‍മ്മിക്കും എന്ന വാര്‍ത്ത ആദ്യം നല്‍കിയത്. തുടര്‍ന്ന് അല്‍ജസീറ ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ ഇക്കാര്യം നല്കി. എന്നാലിപ്പോൾ വാർത്തകൾ നിഷേധിച്ച് വത്തിക്കാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വത്തിക്കാനില്‍ നിന്നും ഫ്രഞ്ച് കര്‍ദിനാളായ ജീന്‍ ലൂയിസ് ടോറന് സൗദി സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് പള്ളി പണിയാന്‍ ധാരണയായി എന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിച്ചത്.
also read:സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി പണിയുന്നതിനെ കുറിച്ച് വത്തിക്കാന്‍
മുസ്ലിം വേള്‍ഡ് ലീഗിന്റെ സെക്രട്ടറി ജനറല്‍ ആയ ഷെയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുല്‍ കരിം അല്‍ ഇസയും വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ പ്രസിഡന്റും ഫ്രഞ്ച് കര്‍ദിനാളുമായ ജീന്‍ ലൂയിസ് ടോറനും ആണ് കരാറില്‍ ഒപ്പു വച്ചത് എന്നാണ് വാര്‍ത്ത വന്നത്. ഇത് തെറ്റാണെന്നാണ് ഇപ്പോൾ വത്തിക്കാൻ പ്രതികരിച്ചിരിക്കുന്നത്.
Post Your Comments