കൊട്ടാരക്കര: കെഎസ്‌ആര്‍ടിസിയെ എന്തുവില കൊടുത്തും രക്ഷപെടുത്താനുള്ള നീക്കവുമായി എംഡി ടോമിൻ തച്ചങ്കരി. ഒരു വര്‍ഷത്തിനകം കെ.എസ്.ആര്‍.ടി.സി യെ സ്വര്‍ണ്ണം കായ്ക്കുന്ന മരമാക്കി മാറ്റുമെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മൈ ഗ്യാരേജ് യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ദിനം പ്രതി 200 ലധികം സര്‍വീസുകള്‍ നടത്താനാവാത്തതുമൂലം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുന്നു. സ്‌റ്റാന്റുകളും ബസ്സുകളും നവീകരിച്ച് വൈഫൈ ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും തച്ചങ്കരി പറയുകയുണ്ടായി.
ജീവനക്കാര്‍ക്കായി കായിക മേളയും തീം സോംഗും പുറത്തിറക്കും. കോര്‍പ്പറേഷന്റ ഭൂമി കൈയ്യേറിയപ്പോള്‍ ആര്‍ക്കും ശബ്ദിക്കാന്‍ കഴിഞ്ഞില്ല. ദീര്‍ഘ ദൂര ട്രിപ്പുകളില്‍ ബസ്സ് നിര്‍ത്തുന്നിടത്തെ ഭക്ഷണം നല്‍കാന്‍ ഹോലുകളെ ടെണ്ടറിലൂടെ കണ്ടെത്തി അധികം വരുമാനം ഉണ്ടാക്കാനുള്ള നീക്കങ്ങൾ നടത്തുമെന്നും ടോമിൻ തച്ചങ്കരി വ്യക്തമാക്കി.
Post Your Comments