Latest NewsNewsInternational

മരണം കണ്ടുനില്‍ക്കുന്നത് ഒരു ഹരമാണ്, ഇതുവരെ കണ്ടത് 300 മരണങ്ങള്‍, യുവതിയുടെ അസാധാരണ ജീവിതം ഇങ്ങനെ

മനുഷ്യ മരണത്തിന് സാക്ഷ്യം വഹിക്കുക, ചെറിയ മനക്കട്ടിയുള്ളവര്‍ക്ക് സാധിക്കുന്ന കാര്യമല്ല. അതും ഒന്നും രണ്ടുമല്ല 300ലേറെ മരണങ്ങള്‍ കണ്ടു നില്‍ക്കുക. മൈക്കില്‍ ലിയോണ്‍ എന്ന യുവതിയാണ് ഇത്രയും മരണങ്ങള്‍ 20 വര്‍ഷത്തിനിടെ കണ്ണുകള്‍ കൊണ്ട് നേരിട്ട് കണ്ടത്. ഇത്രയും മരണങ്ങള്‍ നേരിട്ട് കണ്ടിട്ടും ഒന്ന് കണ്ണ് നിറയുകയോ മനസ് പതറുകയോ ചെയ്തിട്ടില്ലെന്ന് അവര്‍ പറയുന്നു. ആദ്യം മാധ്യമ റിപ്പോര്‍ട്ടറായിരുന്നു ലിയോണ്‍ 12 വര്‍ഷമായി ടെക്‌സാസ് ക്രിമിനല്‍ ജസ്റ്റീസ് ഡിപാര്‍ട്ട്‌മെന്റിന്റെ വക്താവാണ്.

സ്റ്റേറ്റ് നടപ്പിലാക്കുന്ന ഓരോ വധശിക്ഷയ്ക്കും സാക്ഷിയാകുക , മരണം ഉറപ്പാക്കിയ ശേഷം അത് സ്റ്റേറ്റിനെ അറിയിക്കുക എന്നതാണ് ലിയോണിന്റെ ജോലി. 2000 നും 2012 നും ഇടയില്‍ സ്ത്രീളും പുരുഷന്മാരുമായി 300 പേര്‍ കൊല്ലപ്പെടുന്നതിന് ലിയോണ്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ലിയോണ്‍ പറയുന്നു.

വെറും രണ്ടു സൂചിമുനകള്‍ എല്ലാം കഴിഞ്ഞു. 22 ാം വയസ്സിലായിരുന്നു ലിയോണ്‍ ആദ്യമായി വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ചത്. ‘ ഞാന്‍ പൂര്‍ണ്ണക്ഷമതയോടെ ആയിരുന്നില്ലേ, അതോ അല്‍പ്പം പരിഭ്രമിച്ചോ?” ജാവിയര്‍ ക്രൂസിന്റെ മരണത്തിന് സാക്ഷ്യം വഹിച്ച ശേഷം അവര്‍ കുറിച്ചു. രണ്ടു വൃദ്ധരെ കൊലപ്പെടുത്തിയതിനായിരുന്നു ക്രൂസിന് വധശിക്ഷ.

ചില കുറ്റകൃത്യങ്ങള്‍ക്ക് ഇത് അനുയോജ്യമാണ്. താന്‍ ധീരയും യുവതിയും ആയതിനാല്‍ എല്ലാറ്റിനെയും കറുപ്പും വെളുപ്പുമായിട്ടാണ് കാണുന്നത്. അതുകൊണ്ടു തന്നെ താന്‍ വധശിക്ഷാവാദിയാണെന്ന് ലിയോണ്‍ പറയുന്നു. 1924 മുതല്‍ കിഴക്കന്‍ ടെക്‌സാസിലെ ഹണ്ട്‌സ്വില്ലിലെ ചെറിയ ഇടത്താണ് വധശിക്ഷ നടപ്പാക്കാറുള്ളത്. ഡെത്ത് ചേംബര്‍ ഉള്ളവീടുകള്‍ വരുന്ന വിക്ടോറിയന്‍ ബില്‍ഡിംഗിലെ വാള്‍സ് യൂണിറ്റുകള്‍ ഉള്‍പ്പെടുന്നു ഹണ്ട്‌സ്വില്ലില്‍ ഏഴു ജയിലുകളുണ്ട്. 1972 ല്‍ പ്രാകൃതവും നിന്ദ്യവും എന്ന് ചൂണ്ടിക്കാട്ടി വധശിക്ഷ നിരോധിച്ചെങ്കിലും മാസങ്ങള്‍ മാത്രമാണ് നിന്നത്.

വീണ്ടും ചില സ്റ്റേറ്റുകള്‍ അത് തിരിച്ചെടുക്കുകയും ചെയ്തു. വെറും രണ്ടു വര്‍ഷത്തിന് ശേഷം ടെക്‌സാസും ഇത് തിരിച്ചു കൊണ്ടുവന്നു. വിഷം കുത്തിവെച്ചുള്ള വധശിക്ഷയാണ് പരീക്ഷിച്ചത്. എന്നാല്‍ വിഷം കുത്തിവെച്ചുള്ള ചേംബര്‍ ആദ്യം പരീക്ഷിക്കപ്പെട്ടത് 1982 ല്‍ ചാര്‍ലി ബ്രൂക്‌സിലായിരുന്നു. യൂറോപ്പിലെ അനേകം മാധ്യമപ്രവര്‍ത്തകര്‍ ഇതിനെക്കുറിച്ച് എഴുതിയെങ്കിലും എല്ലാം അവഗണിക്കപ്പെട്ടു. വൃത്തിയും വെടിപ്പുമുള്ള പ്രദേശമാണ് ഹണ്ട്‌സ്വില്‍. സുന്ദരമായ പൈന്‍മരക്കാടുകളും എല്ലായിടത്തും പള്ളികളുമുള്ള എളിമയും വിനയവുമുള്ള ആള്‍ക്കാരുടെ കേന്ദ്രം. 2000 ല്‍ മാത്രം ടെക്‌സാസ് 40 വധശിക്ഷയാണ് നടപ്പാക്കിയത്.

1976 മുതല്‍ 550 വധശിക്ഷ അവര്‍ നടപ്പാക്കി. വധശിക്ഷയില്‍ 38 എണ്ണത്തിന് ലിയോണ്‍ സാക്ഷിയായത് പ്രിസണ്‍ റിപ്പോര്‍ട്ടറായി ഹണ്ട്്സ് വില്ലില്‍ എത്തിയപ്പോഴായിരുന്നു. തുടര്‍ച്ചയായി മരണത്തിനു സാക്ഷ്യം വഹിക്കുന്നത് തന്നെ ഒരിക്കലും മടുപ്പിച്ചിട്ടില്ലെന്ന് ലിയോണ്‍ പറയുന്നു. 2001 ല്‍ ടിഡിജിസി യുടെ പൊതു വിവര ഓഫീസിന്റെ ഭാഗമായ ശേഷം ഒന്നുകൂടി ഉത്തരവാദിത്വമായെന്ന് മാത്രം. ഇപ്പോള്‍ ടെക്‌സാസ് ഡെത്ത് ചേംബറില്‍ എന്താണ് നടന്നതെന്ന് ഹണ്ട്‌സ് വില്ലിനോട് മാത്രമല്ല. അമേരിക്കയോടും ലോകത്തോടും പറയുന്നത് അവരാണ്.

ഉറ്റവര്‍ക്കും ഉടയവര്‍ക്കും കടുത്ത നിരാശ സമ്മാനിക്കുന്ന രംഗം ഒരാള്‍ ഉറങ്ങുന്നത് പോലെയാണ് സംഭവിക്കുന്നതെന്ന് ലിയോണ്‍സ് പറയുന്നു. 1924 നും 64 നും ഇടയില്‍ വൈദ്യൂതി കസേര ഉള്‍പ്പെടെ 361 പേരെയാണ് കൊലപ്പെടുത്തിയത്. ഇതിനെ അപേക്ഷിച്ച് കുത്തിവെച്ച് കൊല്ലുന്നത് തന്നെയാണ് അഭികാമ്യമെന്നും അവര്‍ പറയുന്നു.

ഒരു ചുമ, ഒരു നിശ്വാസം, വിഷം ശരീരത്ത് പിടിച്ച് ശ്വാസംകോശം തകരുമ്പോഴുള്ള മരണവെപ്രാളം, ശ്വാസകോശത്തില്‍ നിന്നും അവസാന ശ്വാസം പുറത്തുവിട്ടു കൊണ്ടുള്ള ആക്രോശം. ഇങ്ങിനെയാണ് ശിക്ഷ നടപ്പാക്കപ്പെടുന്ന കുറ്റവാളികളുടെ അവസാന ശബ്ദമെന്നും ലിയോണ്‍ പറയുന്നു. മരിച്ചു കഴിയുമ്പോള്‍ ഇരകളുടെ നിറം കടും നീലയാകുമെന്നും ഇവര്‍ പറയുന്നു. ഇത്തരം ഒരു ജോലിയില്‍ പങ്കാളിയാകുന്നു എന്നതിനാല്‍ അപലപിച്ചു കൊണ്ട് അനേകം കത്തുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലിയോണിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിലതിനെല്ലം അവര്‍ ദേഷ്യത്തോടെ മറുപടി അയയ്ക്കാറുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button