ദുബായ് : ദുബായില്‍ ഇഫ്താര്‍ വിരുന്ന് നടക്കുന്ന റമദാന്‍ ടെന്റുകളില്‍ ഇക്കാര്യത്തിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി. ഇഫ്താര്‍ വിരുന്ന് നടക്കുന്ന ടെന്റുകളില്‍ നിന്ന് ശീഷ കര്‍ശനമായി നിരോധിച്ചു. ദുബായ് മുനിസിപാലിറ്റിയാണ് ശീഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തുണികൊണ്ടുള്ള ടെന്റുകള്‍ക്ക് എളുപ്പത്തില്‍ തീ പിടിയ്ക്കും എന്നുള്ളതുകൊണ്ടാണ് ശീഷ നിരോധിച്ചതെന്ന് മുനിസിപാലിറ്റി അധികൃതര്‍ അറിയിച്ചു. മാത്രമല്ല കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ഗര്‍ഭിണികള്‍ക്കും ഇതിന്റെ പുക തട്ടുന്നതും ആരോഗ്യത്തിന് ദോഷകരമാണെന്നും മുനിസിപാലിറ്റി അധികൃതര്‍ പറഞ്ഞു.
നിലവില്‍ ഇഫ്താര്‍ വിരുന്ന നടക്കുന്ന ദുബായിലെ ടെന്റുകള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്. ദുബായ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ടമെന്റാണ് പരിശോധിക്കുന്നത്. ഇതിനു പുറമെ ദുബായിലെ ഹോട്ടലുകളും റമദാന്‍ ടെന്റിന് അപേക്ഷ കൊടുത്തിട്ടുണ്ട്.
സ്‌പ്യെല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് ടെന്റുകള്‍ പരിശോധിക്കുന്നത്. ചില ടെന്റുകളില്‍ ശീഷ വലിയ്ക്കുന്നവര്‍ക്ക് വലിയ്ക്കാത്തവര്‍ക്കുമായി ടെന്റുകളില്‍ സ്ഥലം ഒരുക്കിയിരിക്കുന്നത് കണ്ടാല്‍ കര്‍ശന ശിക്ഷ ഉണ്ടായിരിക്കുമെന്ന് ദുബായ് മുനിസിപാലിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments