Latest NewsKeralaIndiaNews

ആര്‍.എസ്.എസ് നേതാവ് ഷമോജിന്റെ മൃതദേഹം വിട്ടുകൊടുത്തു

കോഴിക്കോട്: മാഹിയിൽ രാഷ്ട്രീയ കൊലപാതകത്തിനിരയായ ആര്‍.എസ്.എസ് നേതാവ് ഷമോജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുകൊടുത്തു. ഷമോജിന്റെ മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞ് വിട്ടു കിട്ടാന്‍ വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ മോർച്ചറിക്ക് മുന്നിൽ മുദ്രാവാക്യം മുഴക്കിയിരുന്നു. മറ്റെന്തോ ലക്ഷ്യം വെച്ചാണ് നടപടികള്‍ വൈകിപ്പിക്കുന്നതെന്നും ബിജെപി ജില്ലാനേതൃത്വം ആരോപിച്ചു. മൃതദേഹം വിട്ടുകിട്ടിയതിന് ശേഷം ബിജെപി  പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു.

ALSO READ:കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന: ആര്‍എസ്എസ്

ഇന്നലെ രാത്രിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷമോജ് കൊല്ലപ്പെട്ടത്. മാഹി പാലത്തിനടുത്ത് മുഖത്തും കൈക്കും വെട്ടേറ്റ ഷമോജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിപിഎം നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഷമോദിനും വെട്ടേറ്റത്. എട്ട് പേരടങ്ങിയ സംഘമാണ് ഷമോജിനെ കൊന്നതെന്നാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button