സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും അവരുടെ മൊഴിക്കപ്പുറം കോടതിക്ക് മറ്റൊരു തെളിവും ആവശ്യമില്ല. എന്നാല്‍ പലപ്പോഴും ഇത്തരത്തിലെ വ്യാജ കേസുകളും ഉണ്ടാകുന്നുണ്ട്. മനപൂര്‍വ്വം കുടുക്കാനായി തന്നെ ചില സ്ത്രീകള്‍ കച്ചകെട്ടിയിറങ്ങാറുണ്ട്. 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഇത്തരത്തില്‍ ഒരു സംഭവവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.
തന്നെ കത്തിമുനയില്‍ മൂന്ന് പേര് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന് കാട്ടി യുവതി പോലീസില്‍ പരാതി നല്കി. മൂന്ന് യുവാക്കള്ക്കെതിരെയായിരുന്നു പരാതി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റും ചെയ്തു. 1991 ജനുവരി 18ന് അമേരിക്കയിലാണ് സംഭവം. ഗ്രിഗറി കൗണ്ട്സ്(19), വന്ഡെയ്ക് പെരി(21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാമനെ ഇതുവരെ പിടികൂടാനും സാധിച്ചിട്ടില്ല.
കോടതിയില്‍ യാതൊരു തെളിവും യുവാക്കള്‍ക്കെതിരെ ഉണ്ടായിരുന്നില്ല. ശാരീരികമായ യാതൊരു തെളിവും പോലീസിന് ലഭിച്ചില്ല. എന്നാല്‍ കോടതിയില്‍ കുറ്റക്കാര്‍ ഇവര്‍തന്നെയെന്ന് യുവതി പറയുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത പുരുഷ ബീജവും യുവാക്കളുടേതല്ലെന്ന് തെളിഞ്ഞിരുന്നു. എന്നിട്ടും യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് കോടതി തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
26 വര്‍ഷങ്ങള്‍ക്കിപ്പുറം യുവതിയുടെ പുതിയ മൊഴിയാണ് അവരെയും ഞെട്ടിച്ചിരിക്കുന്നത്. പ്രതികള്‍ എന്നാരോപിച്ച് കുറ്റം ചാര്‍ത്തപ്പെട്ടവര്‍ നിരപരാധികളാണെന്നാണ് യുവതി പറഞ്ഞത്. ഇവര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
Post Your Comments