കണ്ണൂര്‍: ബിജെപി ഓഫീസിന് അജ്ഞാതർ തീവെച്ചു. പള്ളൂരിലെ ഓഫീസ് കെട്ടിടത്തിനാണ് അക്രമി സംഘം തീവെച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ആർക്കും പരിക്കേറ്റതായി വിവരമില്ല. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വിലാപയാത്രയ്ക്കെത്തിയ സംഘമാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
Read Also: പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ വകുപ്പുകള്‍ക്ക് മാര്‍ക്കിടാനൊരുങ്ങി പ്രധാനമന്ത്രി
Post Your Comments