ന്യൂഡല്‍ഹി: പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ ഓരോ വകുപ്പുകളോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ വകുപ്പും തങ്ങളുടെ കീഴില്‍ എത്ര പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയെന്നും അതിലൂടെ എത്ര തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു എന്നത് സംബന്ധിച്ച വിശദമായ കണക്കാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ വര്‍ഷവും ഒരു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍, നാല് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിച്ചതെന്ന കോൺഗ്രസിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇതെന്നാണ് സൂചന.
Read Also: അഗ്നിപര്‍വ്വത സ്‌ഫോടനം : വിഷവാതകത്തിന്റെ വ്യാപനം : വിമാന സര്‍വീസുകള്‍ റദ്ദാക്കി
അതേസമയം 60 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ് തൊഴിലില്ലായ്മയെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ പൊതു സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments