കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിചാരണ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ നടിക്കു പുറമെ സാക്ഷികള്‍ക്കും പോലീസ് സംരക്ഷണം നൽകുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആശങ്ക ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണു സംരക്ഷണം ആവശ്യപ്പെട്ട് നടി കോടതിയെ സമീപിച്ചത്.
നടിയും സാക്ഷിമൊഴികളും ആവശ്യപ്പെടുന്ന പക്ഷം അവർക്ക് സുരക്ഷ നല്‍കണമെന്ന് പോലീസ് മേധാവിക്കു കോടതി നിര്‍ദേശം നല്‍കിയിരുന്നു. വനിത ജഡ്ജി കേസ് കേള്‍ക്കണമെന്നു നടി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അനുവദിച്ചില്ല. ഇതിനു പിന്നാലെയായിരുന്നു സാക്ഷികള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ടത്. ഏറെ വിവാദങ്ങള്‍ സൃഷ്ട്ടിച്ച കേസില്‍ മഞ്ജു വാര്യര്‍, രമ്യ നമ്പീശൻ , റിമി ടോമി, കുഞ്ചാക്കോ ബോബന്, എന്നിവര്‍ക്കാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്നത്.
Read also: കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ പുറകെ ചാടി; പിന്നീട് സംഭവിച്ചത്
കേസില്‍ പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്, വടിവാള്‍ സലിം, മാര്ട്ടിന്, പ്രതിപ്, ചാര്‍ലി, നടന് ദിലീപ്, തുടങ്ങിയവരാണ് പ്രതികള്‍. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണു സംഭവത്തിനു പിന്നിലെന്നാണ് പ്രോസിക്യൂഷന്റെ വാദം. നടിയെ ആക്രമിച്ച കേസില്‍ രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിരിക്കുന്നത്. നിലവിൽ ദിലീപിനെതിരെ ഗൂഢലോചനയും കൂട്ട ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിരിക്കുന്നത്.
Post Your Comments