കണ്ണൂര്‍: കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്നത് നിര്‍ഭാഗ്യകരമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. പുതുച്ചേരി പൊലീസ് കേരളത്തോട് സഹായം തേടിയിട്ടുണ്ടെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.
Also Read : ആര്‍എസ്എസ്, സിപിഎം പ്രവര്‍ത്തകരുടെ കൊലപാതകം; കേസുകളില്‍ നിര്‍ണായക വഴിത്തിരിവ്
ഇന്നലെ രാത്രിയാണ് മാഹിയില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെയാണ് ആദ്യം വെട്ടിക്കൊന്നത്. ബാബു മരണപ്പെട്ട് ഒരു മണിക്കൂര്‍ കഴിയും മുമ്പ് ഒരു ആര്‍എസ്എസ് പ്രവര്‍ത്തനായ ഷമേജ് കൊല്ലപ്പെട്ടു. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Also Read : എട്ടു വര്‍ഷത്തിന് മുമ്പുള്ള ഇരട്ടക്കൊലപാതകത്തിന്റെ പ്രതികാരമോ ബാബുവിന്റെ കൊലപാതകം? തെളിവുകള്‍ ഇങ്ങനെ
മാഹി നഗരസഭ മുന്‍ കൗണ്‍സിലറാണ് ബാബു. രാത്രി ഒന്‍പതേമുക്കാലോടെ പള്ളൂരില്‍ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. തലയ്ക്കും കഴുത്തിനും വയറിനുമാണു ബാബുവിനു വെട്ടേറ്റത്. പരേതനായ ബാലന്റെയും സരോജിനിയുടെയും മകനാണ്. അനിതയാണു ഭാര്യ, അനുനന്ദ, അനാമിക, അനുപ്രിയ എന്നിവരാണു മക്കള്‍. സഹോദരങ്ങള്‍ – മീര, മനോജ്.
ബാബുവിനു വെട്ടേറ്റതിനു പിന്നാലെ മാഹിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷമുണ്ടായി. ഓട്ടോറിക്ഷ ഡ്രൈവറായ ഷമേജ് വീട്ടിലേക്കു പോകുമ്പോള്‍ കല്ലായി അങ്ങാടിയില്‍ വച്ചാണ് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പറമ്പത്തു മാധാവന്റെയും വിമലയുടെയും മകനാണു ഷമേജ്. ദീപയാണു ഭാര്യ. അഭിനവ് ഏകമകനും. ഷെമിയാണു സഹോദരി.
Post Your Comments