പാലക്കാട്: വീണ്ടും സിപിഎം-യുഡിഎഫ് കൂട്ടുകെട്ട് ശക്തമാകുന്നു. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരെ യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം സിപിഎം പിന്തുണയോടെ പാസായി. ഇതോടെ നഗരസഭയിലെ നാല് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കെതിരെയുള്ള പ്രമേയം ഒഴികെ മൂന്നെണ്ണവും വിജയിച്ചു.
കൂടാതെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരെ യുഡിഎഫ് ഇന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇത് പതിനഞ്ചു ദിവസത്തിനകം പരിഗണിക്കും. അതേസമയം മാനദണ്ഡങ്ങള്‍ പാലിക്കാതെ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രമേയം അവതരിപ്പിച്ചതെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാറും ആരോപിച്ചിരുന്നു.
ഒന്‍പത് അംഗങ്ങളുള്ള വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ബിജെപിക്കും യുഡിഎഫിനും നാല് വീതവും സിപിഎമ്മിന് ഒരു അംഗവുമാണുണ്ടായിരുന്നത്. ഇതില്‍ യുഡിഎഫും സിപിഎമ്മും ഒരുമിച്ച് നിന്നതോടെ ബിജെപിക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നഷ്ടമായി.
Post Your Comments