ദുബായ് : ഡ്രൈവിങ് ലൈസന്‍സന്‍സിനുള്ള പരീക്ഷയില്‍ വിജയിപ്പിക്കുവാന്‍ കൈക്കൂലി ആവശ്യപ്പെട്ടതിന് എമിറേറ്റി പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. 28കാരനായ ഉദ്യോഗസ്ഥന് ആറുമാസം തടവും 5000 ദിര്‍ഹം പിഴയും കോടതി വിധിച്ചു. ദുബായിലെ ഡ്രൈവിങ് ഇന്‍സ്റ്റിറ്റുട്ടിലെ ജീവനക്കാരനുമായി പരിചയമുള്ള ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. ഇതേ ഇന്‍സ്റ്റിറ്റിയുട്ടിലെ 25കാരനായ ഇന്ത്യന്‍ യുവാവിന് ലൈസന്‍സ് ലഭിക്കുന്നതിന് ഇയാള്‍ 1500 ദിര്‍ഹം കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.
പണം തന്നാല്‍ പരീക്ഷ പാസാക്കാമെന്നായിരുന്നു വാഗ്ദാനം. കൈക്കൂലി നല്‍കാന്‍ തയാറായതിന് യുവാവിനും ആറ് മാസം തടവ് ശിക്ഷയും 5000 ദിര്‍ഹം പിഴയും കോടതി വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇവര്‍ തമ്മില്‍ നടത്തിയ വാട്‌സാപ്പ് വഴിയുള്ള ശബ്ദ സന്ദേശങ്ങളാണ് കോടതിയില്‍ നിര്‍ണായക തെളിവുകളായി മാറിയത്.
Post Your Comments