KeralaLatest NewsNews

കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ പുറകെ ചാടി; പിന്നീട് സംഭവിച്ചത്

മുവാറ്റുപുഴ : കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ അമ്മയും പുറകെ ചാടി. മുവാറ്റുപുഴയിലാണ് സംഭവം. നാൽപതടിയോളം താഴ്‍ച്ചയുള്ള കിണറ്റിലേക്കാണ് അമ്മയും മകനും വീണത്. പിന്നീട് ഇരുവരെയും അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരെത്തി പുറത്തെത്തിച്ചു.

ആയവന കാലാമ്പൂർ സിദ്ധൻപടി കുന്നക്കാട്ടു മല കോളനിയിൽ ബിജുവിന്റെ ഭാര്യ മിനിയും (40) മകൻ അലനു (എട്ട്) മാണ് കിണറ്റിൽ വീണത്. രക്ഷകർ എത്തുന്നതുവരെ ഒരു മണിക്കൂറോളം മിനി കുട്ടിയെ വെള്ളത്തിൽ മുങ്ങാതെ ഉയർത്തിപ്പിടിച്ചു കിടന്നു.

cochin-mini.jpg.image-new

കിണറ്റിലേക്കു വീണ കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മ, കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലേക്കെടുത്തു ചാടുകയായിരുന്നു. ഇതുകണ്ട നാട്ടുകാർ മൂവാറ്റുപുഴ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.സ്ഥലത്തെത്തിയ സേനാ ഉദ്യോഗസ്ഥർ നെറ്റും കോണിയും ഉപയോഗിച്ച് കിണറ്റിലിറങ്ങി അമ്മയെയും കുഞ്ഞിനെയും പുറത്തെത്തിച്ചു.പരുക്കേറ്റ ഇരുവരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button