Latest NewsNewsIndiaUncategorized

ട്രാക്കില്‍ സിമന്റ് കട്ട; ട്രെയിന്‍ അട്ടിമറിക്ക് ശ്രമിച്ചതിന് പിന്നില്‍ ഐ.എസ്.ഐയോ?

ലക്‌നൗ: ഫത്തേപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ സിമന്റ് കട്ട വെച്ച്‌ ട്രെയിന്‍ അട്ടിമറിക്ക് ശ്രമിച്ചതിന് പിന്നില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയോ മാവോയിസ്റ്റുകളോ ആയിരിക്കാമെന്ന് റെയില്‍വേയുടെ സംശയം.

also read:റെയില്‍വേ ട്രാക്കില്‍ കയറിയ ബസ് ബ്രേക്ക്ഡൗണ്‍ ആയി; പിന്നീട് സംഭവിച്ചതിങ്ങനെ

ഡല്‍ഹി വഴിയുള്ള പൂര്‍വ എക്‌സ്‌പ്രസ് കടന്നു പോകാനിരിക്കെയാണ് പാളത്തില്‍ കോണ്‍ക്രീറ്റ് കട്ട വെച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായായിരുന്നു സംഭവം. ദൂരെ നിന്ന് തന്നെ ഇത് കണ്ട ലോക്കോപൈലറ്റ് അടിയന്തര ബ്രേക്കുകള്‍ ഉപയോഗിച്ച്‌ ട്രെയിന്‍ നിറുത്തിയതിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. തുടർന്ന് കോണ്‍ക്രീറ്റ് കട്ടയില്‍ ഇടിച്ചാണ് ട്രെയിൻ നിന്നത്. ഐ.എസ്‌.ഐയോ മാവോയിസ്റ്റുകളോ വിലയ്‌ക്കെടുത്ത പ്രാദേശിക ക്രിമിനലുകളാകാം സംഭവത്തിനു പിന്നിലെന്നാണ് റയിൽവേയുടെ സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button