Latest NewsKeralaNews

റെയില്‍വേ ട്രാക്കില്‍ കയറിയ ബസ് ബ്രേക്ക്ഡൗണ്‍ ആയി; പിന്നീട് സംഭവിച്ചതിങ്ങനെ

ചിറയിന്‍കീഴ്: ചിറയിന്‍കീഴ് റെയില്‍വേ ട്രാക്കില്‍ ന്ടന്ന സംഭവങ്ങള്‍ സത്യമാണോ എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാതിരിക്കുകയാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പാസഞ്ചര്‍ ബസ്ലിലെ യാത്രക്കാര്‍. ഗേറ്റ് അടയ്ക്കുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ ട്രാക്കില്‍ കയറിയ കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് ഡൗണ്‍ ആവുകയായിരുന്നു.

Also Read : ബസിന്റെ ടയർ മാറ്റാൻ സഹായിക്കുന്ന കെഎസ്ആർടിസി എംഡി ; വീഡിയോ വൈറലാകുന്നു

കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ട്രെയിന്‍ കടന്നുപോകുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പാണ് സംഭവം. ട്രാക്കില്‍ കയറിയ ബസ്സിന്റെ ടയറില്‍ ബ്രേക്ക് ജാമായതാണ് വണ്ടി ട്രാക്കില്‍ നില്‍ക്കാന്‍ കാരണമായത്. ഗേറ്റ് അടയ്ക്കുന്നതിനുള്ള സൈറണ്‍ കൂടി മുഴങ്ങിയതിനാല്‍ യാത്രക്കാര്‍ പരിഭ്രാന്തിയിലാവുകയായിരുന്നു.

എന്നാല്‍, ഗേറ്റ് അടയ്ക്കാതെ ട്രെയിന്‍ വരില്ലെന്ന് അറിയിച്ചതോടെ യാത്രക്കാര്‍ ഇറങ്ങി ബസ് ജനങ്ങള്‍ തള്ളി നീക്കുകയായിരുന്നു. ട്രാക്കിന് പുറത്ത് എത്തി മിനിട്ടുകള്‍ക്കുള്ളില്‍ ട്രെയിന്‍ ട്രാക്കിലൂടെ കടന്നു പോകുകയും ചെയ്തു. ഒരുപക്ഷേ യാത്രക്കാര്‍ ബസ്സ് തള്ളിനീക്കാന്‍ തയാറായിരുന്നില്ലെങ്കില്‍ അവിടെ വലിയ ഒരു അപകടം തന്നെ സംഭവിക്കാമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button