Latest NewsKeralaNews

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവിന്റെ മൊഴി ഞെട്ടിപ്പിക്കുന്നത്

തൃശൂര്‍: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ഭാര്യയെ തീകൊളുത്തി കൊന്നതിന്റെ യാഥാര്‍ത്ഥ കാരണം വ്യക്തമാക്കി ഭര്‍ത്താവ് ബിരാജു. ജീതുവിന് സുഹൃത്തുമായുണ്ടായിരുന്ന ബന്ധവും കുട്ടികളില്ലാതിരുന്ന ഇവര്‍ക്ക് ചികിത്സയ്ക്ക് ജീതു വഴങ്ങാതിരുന്നതും ജീതുവിന്റെ ചില സാമ്പത്തിക തിരിമറികളുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Also Reead : ജീതുവിന്റെ കൊലയിലേയ്ക്ക് നയിച്ച കാരണങ്ങള്‍ തുറന്നു പറഞ്ഞ് ഭര്‍ത്താവ് : കാരണം അറിഞ്ഞപ്പോള്‍ പൊലീസും നിശബ്ദരായി

വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തിലേറെയായിട്ടും ദമ്പതികള്‍ക്കു കുട്ടികളില്ലായിരുന്നു. ഇതേച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വഴക്കു നടക്കാറുണ്ടായിരുന്നു. കുടുംബശ്രീ അക്കൗണ്ടന്റായിരുന്ന ജീതു തുക കൈവശം വച്ചതുമായി ബന്ധപ്പെട്ട് കുടുംബശ്രീ അംഗങ്ങളുമായും തെറ്റിയിരുന്നു. ഇക്കാര്യം അറിഞ്ഞ ബിരാജു ചോദ്യം ചെയ്തത് പ്രശ്നം രൂക്ഷമാക്കി.

Image result for ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം; കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന കുറിപ്പ് പുറത്ത്

കൂടാതെ കൊല്ലപ്പെട്ട ജീതുവിന് വിവാഹത്തിനു മുമ്പ് മറ്റൊരാളുമായുണ്ടായിരുന്ന ബന്ധം താന്‍ അറിഞ്ഞിരുന്നെന്നും പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും ഇതില്‍നിന്നു പിന്മാറാന്‍ തയാറാകാത്തതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പ്രതി പറഞ്ഞു. കഴിഞ്ഞ 25ന് രാത്രി ജീതുവിനെ കാമുകനോടൊപ്പം പിടികൂടിയ ബിരാജു പുതുക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിവാഹമോചനത്തിന് തീരുമാനിക്കുകയായിരുന്നു.

Image result for ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം; കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന കുറിപ്പ് പുറത്ത്

അതിനുശേഷം ജീതു കാമുകനൊപ്പം സമയം ചെലവിടുന്നതും ജോലിസ്ഥലത്തേക്കു ബൈക്കില്‍ പോകുന്നതും ബിരാജു അറിഞ്ഞിരുന്നു. താന്‍ ഗള്‍ഫിലേക്കു പോകുന്നതുവരെ ബന്ധം പാടില്ലെന്ന് ബിരാജു പറഞ്ഞിരുന്നെങ്കിലും ജീതു വകവയ്ക്കാതിരുന്നത് വൈരാഗ്യം വര്‍ദ്ധിപ്പിച്ചു. കുണ്ടുകടവില്‍ കുടുംബശ്രീയുടെ യോഗത്തിനെത്തിയ ജീതുവും അംഗങ്ങളുമായി വാക്കേറ്റവും തര്‍ക്കവും നടന്നിരുന്നു. ഇതില്‍ ബിരാജുവിന്റെ ബന്ധുക്കളും ഉള്‍പ്പെട്ടിരുന്നു. ജീതുവിന്റെ പെരുമാറ്റത്തില്‍ പ്രകോപിതനായാണ് തീകൊളുത്തിയതെന്നും ബിരാജു പറഞ്ഞു. സംഭവ ദിവസം ജീതുവിനെ കൊല്ലാനുദ്ദേശിച്ചിരുന്നില്ല. പെട്രോളൊഴിച്ച് ഭീഷണിപ്പെടുത്തി അവിഹിതബന്ധം പരസ്യമായി സമ്മതിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നും ബീരാജ് കൂട്ടിച്ചേര്‍ത്തു.

Also Read : ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്ന സംഭവം; കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന കുറിപ്പ് പുറത്ത്

2012 ഫെബ്രുവരിയിലായിരുന്നു ജീതുവും ബിരാജും വിവാഹിതരായത്. ഗള്‍ഫിലായിരുന്ന ബീരാജു വിവാഹത്തിനു ശേഷവും ഗള്‍ഫിലേക്ക് പോയി. ഇടയ്ക്ക് ലീവില്‍ വരും. ജീതുവിന്റെയും ബിരാജുവിന്റെയും ജീവിതം വളരെ സന്തോഷത്തോടെയായിരുന്നു മുന്നോട്ടു പോയത്. അസ്വാരസ്യങ്ങള്‍ ഒന്നുപോലും ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് രണ്ട് വര്‍ഷം മുമ്പ് ബിരാജു നാട്ടില്‍ തന്നെ നില്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button