കോട്ടയം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ എം.പി ഫണ്ട് ദുരുപയോഗം ചെയ്ത് വലിയ കുളം-സീറോ ജെട്ടി റോഡ് നിര്‍മ്മിച്ചെന്ന കേസ് കോടതി ഇന്ന് പരിഗണിക്കും. കോട്ടയം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കൂടാതെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ഹര്‍ജിയും തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ മുന്‍ കളക്ടര്‍ പത്മകുമാര്‍ വഴിവിട്ട് സഹായം നല്‍കിയതിനെക്കുറിച്ച് അന്വേഷണം വേണമെന്ന ഹര്‍ജിയും ഇന്ന് പരിഗണിക്കും.
Also Read : ഭൂമി കൈയേറ്റം; തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം നല്‍കി
കഴിഞ്ഞ 19 ന് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ്, കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments