Latest NewsIndiaNews

അശ്ളീല ദൃശ്യങ്ങൾ അയച്ച അധ്യാപകനെ വിദ്യാർത്ഥിനികൾ ചെയ്തത്

മൊബൈൽ ഫോണിലൂടെ അശ്ളീല ദൃശ്യങ്ങൾ അയച്ച അധ്യാപകനെ വിദ്യാത്ഥിനികൾ കൂട്ടത്തോടെ മർദ്ദിച്ചു. പാട്യാല ഗവണ്‍മെന്റ് കോളേജ് ഫോര്‍ വുമണിലെ പെൺകുട്ടികളാണ് ഞരമ്പു രോഗിയായ അധ്യാപനെ കൈകാര്യം ചെയ്തത്. വിദ്യാത്ഥിനികൾ ചേർന്ന് അധ്യാപകനെ പിടിച്ചുകൊണ്ടുപോകുന്നതും മർദ്ദിക്കുന്നതുമെല്ലാം മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു.

മൊബൈൽ ഫോണിലൂടെ നിരന്തരം വിദ്യാത്ഥികൾക്ക് അശ്ളീല ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുന്നതാണ് അധ്യാപകന്റെ പ്രധാന തൊഴിൽ. മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചിരുന്നു. നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്ന് ജവഹര്‍ലാന്‍ നെഹ്രു സര്‍വകലാശാലയിലെ അതുല്‍ ജോഹരി എന്ന അദ്ധ്യാപകനെതിരേ വിദ്യാര്‍ത്ഥിനികള്‍ രംഗത്ത് വന്നിരുന്നു.

Read also:ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ വാട്ട്സാപ്പ് പിന്നെയുണ്ടാകില്ല !

തുടര്‍ന്നു പ്രൊഫസര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം നടത്തുകയും അദ്ധ്യാപകനെ സസ്‌പെന്റു ചെയ്യുകയും കോളേജ് പരിസരത്തു നിന്നു തന്നെ നിരോധിക്കുകയും ചെയ്തു. പിന്നീട് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ പിന്നീട് ജാമ്യം നേടുകയും ചെയ്തിരുന്നു. ഇതിനെതിരെയും വിദ്യാത്ഥിനികൾ ചേർന്ന് വൻ പ്രതിഷേധം നടത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button