സോഷ്യൽ മീഡിയ സജീവമായ ഈ കാലഘട്ടത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് വാട്ട്സാപ്പ്. എന്നാൽ വാട്ട്സാപ്പും ഇപ്പോൾ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും പുതിയ വെല്ലുവിളി ഒരു സ്പാം സന്ദേശമാണ്. ഈ സന്ദേശം കിട്ടി അത് വാട്ട്സ്ആപ്പ് ഉപയോക്താവ് കണ്ടാല്‍ അപ്പോള്‍ തന്നെ അത് ലഭിക്കുന്നയാളുടെ വാട്ട്സ്ആപ്പ് നിശ്ചലമാകുന്നു.
ഒരു കറുത്ത കുത്തും , ഇവിടെ സ്പര്‍ശിക്കരുത് എന്നുമായിരിക്കും സന്ദേശം ലഭിക്കുക. കറുത്ത കുത്തിൽ തൊട്ടാൽ ഉടൻ തന്നെ നിങ്ങളുടെ വാട്ട്സ്ആപ്പ് നിശ്ചലമാകും. വിദഗ്ധരുടെ അഭിപ്രായ പ്രകാരം ആപ്പിനെ ക്രാഷ് ചെയ്യുന്ന സ്പെഷ്യല്‍ ക്യാരക്ടറാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
ആന്‍ഡ്രോയ്ഡ് ഫോണുകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എവിടെ നിന്നാണ് ഈ സന്ദേശം ഉണ്ടായത് എന്നത് സംബന്ധിച്ച് ഇപ്പോള്‍ സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ക്ക് സൂചനകള്‍ ഇല്ല. വലിയ അപകടമൊന്നും ഉണ്ടാക്കില്ലെങ്കിലും ഒരു ഉപയോക്താവിനെ പരിഭ്രാന്തിയിലാക്കുന്നതാണ് ഈ സ്പാം സന്ദേശം.
Post Your Comments