പട്ടാപ്പകൽ അധ്യാപകനെ വിദ്യാര്‍ത്ഥിനികൾ മർദ്ദിക്കുന്ന വീഡിയോ പുറത്ത്. പഞ്ചാബിലെ പട്യാല ഗവണ്മെന്റ് വനിതാ കോളജിലെ അദ്ധ്യാപകനെയാണ് വിദ്യാര്‍ത്ഥിനികൾ മർദിച്ചത്. തുടര്‍ച്ചയായി ഇയാള്‍ വിദ്യാര്‍ത്ഥിനികളുടെ മൊബൈലില്‍ ലൈംഗിക ദൃശ്യങ്ങളും മറ്റും അയച്ചതാണ് സംഭവത്തിന് കാരണം.
മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഇയാളെ അടിക്കുന്നതും, ഇവരില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ധ്യാപകന് ശ്രമിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടികള്‍ പിടിവിടാതെ പ്രഹരിക്കുന്നതും മറ്റൊരു പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ശേഷം അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പിന്നീട് വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ പ്രകടനം നടത്തി.
#WATCH: Professor of Government College for Girls in Patiala gets beaten up by students for allegedly sending obscene messages to the girls. (6.5.2018) pic.twitter.com/PVIT8In998
— ANI (@ANI) May 7, 2018
സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും പുറത്തുവിട്ടു. അധ്യാപകനെതിരെ പരാതിയുമായി പെണ്‍കുട്ടികള്‍ ഇതുവരെ പൊലീസീനെ സമീപിച്ചിട്ടില്ല. അതിനാൽ ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments