Latest NewsNewsUKInternational

ലൂയി രാജകുമാരനെ ലാളിച്ച് രാജ ദമ്പതിമാര്‍ : ചിത്രങ്ങള്‍ പങ്കുവയ്ച്ച് ബ്രിട്ടന്‍ കൊട്ടാരം

ലണ്ടന്‍ : ആ പിഞ്ചു മുഖം കാണണമെന്ന ലോകത്തിന്‌റെ ആഗ്രഹം സാധിച്ച ദിവസമായിരുന്നു ഞായറാഴ്ച്ച. ബ്രിട്ടനിലെ വില്യം രാജകുമാരന്‌റെയും കെയ്റ്റിന്‌റെയും ഇളയ മകന്‍ ലൂയിസ് രാജകുമാരന്‌റെ ചിത്രങ്ങള്‍ കൗതുകത്തോടെയും നിറവാത്സല്യത്തോടെയുമാണ് ജന ഹൃദയങ്ങള്‍ സ്വീകരിച്ചത്. മാതാപിതാക്കളോടൊപ്പമുള്ള ചിത്രവും മൂന്നുവയസുകാരിയായ സഹോദരി ഷാര്‍ലറ്റിനൊപ്പവുമുള്ള ചിത്രങ്ങളാണ് ഞായറാഴ്ച്ച ഔദ്യോഗികമായി പുറത്തുവിട്ടത്.

ഏപ്രില്‍ 23നായിരുന്നു ലൂയിസിന്‌റെ ജനനം. ജനിച്ചപ്പോള്‍ കുഞ്ഞിന് 3.83 കിലോ തൂക്കവും ഉണ്ടായിരുന്നു. ലുയിസിന്‌റെ അമ്മ കേയ്റ്റ് രാജകുമാരി പകര്‍ത്തിയ ചിത്രങ്ങളാണ് കൊട്ടാരത്തില്‍ നിന്നും പുറത്തുവിട്ടത്. ഇന്‌റര്‍നെറ്റിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും കോടിക്കണക്കിനാളുകള്‍ ഇതിനോടകം തന്നെ ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button