ന്യൂഡല്‍ഹി: ചൈനയ്ക്ക് പിന്നാലെ ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാനൊരുങ്ങി പാകിസ്ഥാനും. ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ അവസാനിപ്പിക്കണമെന്നും, സൈനിക സഹകരണം സ്ഥാപിക്കണമെന്നും പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ പറഞ്ഞു.
പാക് മിലിട്ടറി ദിന പരേഡിന് ഇന്ത്യയില്‍ നിന്നുള്ള ഒരു സൈനിക ഉദ്യോഗസ്ഥനെയും സംഘത്തെയും ജാവേദ് ബജ്വ ക്ഷണിച്ചത് ഇത് മുന്നില്‍ കണ്ടാണെന്നും സൂചനയുണ്ട്. ഇന്ത്യയുമായി സൈനിക സഹകരണം ആവശ്യമാണെന്നും ഇതിനായി ചര്‍ച്ചകള്‍ നടത്താമെന്നും ബജ്വ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പാകിസ്ഥാന് തീവ്രവാദവും തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നതും നിറുത്തിയാല്‍ മാത്രമേ ചര്‍ച്ചയുണ്ടാകൂ എന്നാണ് ഇന്ത്യയുടെ തീരുമാനം.
Post Your Comments