ഹൂബ്ളി: കോണ്‍ഗ്രസിന്റെ വ്യക്തിപരമായ ആരോപണങ്ങള്‍ക്കു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമാന്യ മര്യാദയുടെ പരിധി വിടരുതെന്നും പരിധി വിട്ടാല്‍ കോൺഗ്രസ്സ് അമ്മയും മകനും കനത്ത വില നല്‍കേണ്ടിവരുമെന്നും മോദി മുന്നറിയിപ്പ് നല്കി. കര്‍ണാടകയിലെ ഹൂബ്ളിയില്‍ ഞായാറാഴ്ച വൈകിട്ട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് തനിക്കെതിരേ അടിസ്ഥാനരഹിതമായ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും യെദ്യൂരപ്പയ്ക്കെതിരെ ഉയര്‍ന്ന ആഴിമതി ആരോപണങ്ങളില്‍ അദ്ദേഹം കോടതി നടപടികള്‍ നേരിട്ട് പുറത്തുവന്നയാളാണെന്നും മോദി പറഞ്ഞു.
കോളാറിലെത്തിയ രാഹുല്‍ സുരക്ഷ മറികടന്ന് വാഹനത്തില്‍ നിന്നിറങ്ങി പ്രവര്‍ത്തകര്‍ക്കൊപ്പം സൈക്കിള്‍ ചവുട്ടി. പ്രവര്‍ത്തിക്കാത്ത മൊബൈല്‍ ഫോണ്‍ പോലെയാണ് പ്രധാനമന്ത്രിയെന്ന് രാഹുല്‍ പരിഹസിച്ചു. മൊബൈല്‍ ഫോണില്‍ മൂന്ന് മോഡുകളാണുള്ളത്. വര്‍ക്ക് മോഡ്, സ്പീക്കര്‍ മോഡ്, എയര്‍പ്ലെയ്ന്‍ മോഡ്. ഇതില്‍ സ്പീക്കര്‍ മോഡും എയര്‍ പ്ലെയ്ന്‍ മോഡും മാത്രമാണ് നരേന്ദ്ര മോഡി ഉപയോഗിക്കുന്നത്. വര്‍ക്ക് മോഡ് അദ്ദേഹം ഒരിക്കലും ഉപയോഗിക്കാറില്ലെന്നും രാഹുല്‍ പരിഹസിച്ചു. അതേസമയം തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതില്‍ പരിധി വിട്ടാല്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും വലിയ വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
5,000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയവരാണ് അമ്മയും മകനുമെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ മനസിലാക്കണമെന്നും നാഷണല്‍ ഹെറാള്‍ഡ് കേസ് സൂചിപ്പിച്ചു പ്രധാനമന്ത്രി മോദി പറഞ്ഞു. കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട നീരവ് മോദിയെ ഛോട്ടാ മോദിയെന്നും ബിജെപി നേതാക്കളെ ഗബ്ബര്‍ സിംഗ് സംഘമെന്നും രാഹുല്‍ പരിഹസിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നടത്തുന്ന ഇത്തരം വ്യക്തിപരമായ പരാമര്‍ശങ്ങളാണ് മോദിയെ ചൊടിപ്പിച്ചതെന്നാണു സൂചന. ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി തനിക്കെതിരായ വ്യക്തിപരമായ ആരോപണങ്ങളോട് ഇത്തരത്തില്‍ പ്രതികരിക്കുന്നത്.
Post Your Comments