ദുബായ് : ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ദുബായിൽ മലയാളി വെന്തുമരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറ സ്വദേശി കൃഷ്ണനുണ്ണി (62) ആണ് മരിച്ചത്. വർഷങ്ങളായി ദുബായിൽ കുടുംബവുമൊത്തു സ്ഥിരതാമസമായിരുന്നു കൃഷ്ണനുണ്ണി. ഇന്നലെ രാവിലെ ഒൻപതോടെ ഓഫിസിലേക്കു കാർ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ALSO READ:ദുബായിൽ ഓട്ടിസം ബാധിച്ച 14കാരനെ പീഡിപ്പിച്ച ഇന്ത്യക്കാരൻ പിടിയിൽ
കാറിന് തീപിടിച്ചതോടെ പുറത്തിറങ്ങാൻ കഴിയാതെ വന്ന കൃഷ്ണനുണ്ണി കാറിനുള്ളിൽ വച്ചുതന്നെ വെന്തു മരിക്കുകയായിരുന്നു. അതിനാൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള സാധ്യത കുറവാണ്. ഭാര്യ രാജി, മകൾ സ്നേഹ, മരുമകൻ രാഹുൽ എന്നിവർ ദുബായിലുണ്ട്.
Post Your Comments